തെലുങ്ക് സിനിമയില്‍ ഇന്ന് അറിയപ്പെടുന്ന നടനാണ് റാണ ദഗുബതി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന നടനായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് റാണയ്ക്ക് കഴിഞ്ഞു. ബാഹുബലി എന്ന സിനിമയിലൂടെയാണ് നടന്റെ കരിയര്‍ ഗ്രാഫ് മാറി മറിയുന്നത്.കിഡ്‌നി രോഗത്തെത്തുടര്‍ന്ന് കിഡ്‌നി മാറ്റിവെക്കല്‍ സര്‍ജറിക്ക് റാണ വിധേയനയെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ നടന്‍ ജീവിതത്തിന്റെ സന്തോഷകരമായ സമയത്തിലൂടെ കടന്ന് പോവുകയാണ് വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
റാണയുടെ ഭാര്യ മിഹീക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്ന് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മിഹീക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണിതിന് കാരണമായത്. ബീച്ചിലൂടെ നടക്കുന്ന ഫോട്ടോയാണ് മിഹീക പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേര്‍ മിഹീക ഗര്‍ഭിണിയാണോയെന്ന സംശയം പ്രകടിപ്പിച്ചു.കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ താരപത്‌നി വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. ഇതാണ് അഭ്യൂഹത്തിന് ആക്കം കൂട്ടിയത്.
അതേസമയം ഇത് വെറും അഭ്യൂഹമാണോയെന്നും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷവും റാണയുടെ ഭാര്യ ?ഗര്‍ഭിണിയാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാലിത് സത്യമായിരുന്നില്ല. അഭ്യൂഹം ശരിയാണെന്ന് കരുതി ഒരു അഭിമുഖത്തില്‍ റാണയോട് ഇതേപറ്റി ചോദ്യവും വന്നു. അച്ഛനാവാന്‍ പോവുന്നതില്‍ അഭിനന്ദനം എന്നായിരുന്നു അവതാരക റാണയോട് പറഞ്ഞത്. എന്നാല്‍ തന്റെ ഭാര്യ ഗര്‍ഭണിയല്ലെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരുപക്ഷെ ?ഗര്‍ഭിണിയായിരിക്കുമെന്നും റാണ പരിഹസിച്ചു.
റാണ നായ്ഡുവാണ് അടുത്തിടെ പുറത്തിറങ്ങിയ റാണയുടെ പ്രൊജക്ട്. നെറ്റ്ഫ്‌ലിക്‌സിലിറങ്ങിയ ഈ സീരീസില്‍ മികച്ച പ്രകടനമാണ് റാണ കാഴ്ച വെച്ചത്.2020 ലാണ് നടന്‍ വിവാഹം കഴിച്ചത്. കാമുകി മിഹീക ബജാജുമായുള്ള റാണയുടെ വിവാഹം ആഘോഷ പൂര്‍വമായിരുന്നു നടന്നത്.