സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ന്യൂയര്‍ ആഘോഷ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു പെണ്‍കുട്ടിയ്ക്കൊപ്പം ക്ലബ്ബില്‍ ന്യൂയര്‍ ആഘോഷിക്കുന്ന വീഡിയോയായിരുന്നു ഇത്. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ഈ പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയയും ഇറങ്ങി.
ഡിജെ പാര്‍ട്ടിക്കിടെ താരവും പെണ്‍കുട്ടിയും ഡാന്‍സ് കളിക്കുന്നതും പാര്‍ട്ടിക്കിടെ ഗ്ലാസിലെ വെള്ളം പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് രാം ഗോപാല്‍ വര്‍മ ഒഴിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിക്കുന്നത് മദ്യമാണെന്നും പലരും സംശയം പ്രകടിപ്പിച്ചു.
ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ന്യൂ ഇയര്‍ പാര്‍ട്ടി.
എന്നാല്‍ ഇതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു സംവിധായകനെന്നും ഇത്തരം ചിത്രങ്ങളും വീഡിയോയും എന്തിന് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്നുെവന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി.
വീഡിയോ സമൂഹ മാധ്യ,മങ്ങളില്‍ ചര്‍ച്ചയായതോടെ ഈ പെണ്‍കുട്ടി ആരെന്നായിരുന്നു ആളുകളുടെ സംശയം. രാം ഗോപാല്‍ വര്‍മയുടെ അടുത്ത സിനിമയിലെ നായികയായി ഈ കുട്ടിയെ ഇനി കാണാമെന്നും കമന്റുകള്‍ വന്നു.എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്ത് എത്തി. നടിയും മോഡലുമായ സിരി സ്റ്റാസിയാണ് തനിക്കൊപ്പമുള്ള ആ പെണ്‍കുട്ടി എന്ന് ആര്‍ജിവി പറഞ്ഞു.