ലോകമെമ്പാടും ആരാധകരുള്ള ഗായകന്‍ നിക് ജൊനാസിന് ഇന്നലെ 28 ാം പിറന്നാള്‍ ആഘോഷിച്ചു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ സ്വന്തമാക്കിയതിന് ശേഷമുള്ള നിക്കിന്റെ ആദ്യപിറന്നാളായിരുന്നു ഇത്. എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ദ് സ്‌കൈ ഈസ് പിങ്ക്എന്ന ചിത്രത്തിന്റെ സ്‌ക്രീനിങുമായി ബന്ധപ്പെട്ട് പ്രിയങ്ക ടൊറന്റോയിലാണ്. എന്നിരുന്നാലും തന്റെ പ്രിയതമന് പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചത് ഒരു വീഡിയോയിലൂടെയാണ്യ
ഇന്‍സ്റ്റഗ്രാം പേജിലാണ് നിക്കിനൊപ്പമുളള പ്രണയ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രിയങ്ക ഷെയര്‍ ചെയ്തത്. വിവാഹ ദിനം മുതല്‍ ഇറ്റലിയിലെ വെക്കേഷന്‍ വരെയുളള നിമിഷങ്ങളുടെ വീഡിയോയും മറ്റു നിരവധി ഫോട്ടോകളും ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്.
എന്റെ ജീവിതത്തിന്റെ വെളിച്ചം. നിന്നോടൊപ്പമുളള ഓരോ ദിവസവും കഴിഞ്ഞതിനെക്കാള്‍ മികച്ചതാണ്. ലോകത്തിലെ എല്ലാ സന്തോഷത്തിനും നിങ്ങള്‍ അര്‍ഹനാണ്. ഞാന്‍ ഇതുവരെ പരിചയപ്പെട്ടതില്‍ വച്ച് ഏറ്റവും സ്‌നേഹവാനായ മനുഷ്യനായതിന് നന്ദി. എന്റേത് മാത്രമായതിന് നന്ദി. ഹാപ്പി ബെര്‍ത്ത്‌ഡേ ജാന്‍. ഐ വല് യൂഎന്ന കുറിപ്പും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിട്ടുണ്ട്
2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുളള വിവാഹം. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്റര്‍നെറ്റ് ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ട്.