Latest News

ആക്ഷന്‍ കിങിന്റെ മാസ് ആക്ഷന്‍ രംഗങ്ങളുമായി പവ്വര്‍ സ്റ്റാര്‍ ട്രെയിലറെത്തി;  ബാബു ആന്റണിയുടെ മടങ്ങിവരവ് ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ട്രെന്റിങില്‍ ഇടം നേടിയ ഒമര്‍ലുലു ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
ആക്ഷന്‍ കിങിന്റെ മാസ് ആക്ഷന്‍ രംഗങ്ങളുമായി പവ്വര്‍ സ്റ്റാര്‍ ട്രെയിലറെത്തി;  ബാബു ആന്റണിയുടെ മടങ്ങിവരവ് ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ട്രെന്റിങില്‍ ഇടം നേടിയ ഒമര്‍ലുലു ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം 'പവര്‍ സ്റ്റാറി'ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. ബാബു ആന്റണിയുടെ പഴയ ആക്ഷന്‍ സിനിമകളോട് കിടപിടിക്കുന്നതാകും ചിത്രമെന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. 

മുടി നീട്ടി മാസ് ലുക്കിലുള്ള ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.


ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.
റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഡി.ഓ.പി: സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍ ദിനേശ് കാശി, എഡിറ്റിംഗ്: ജോണ്‍ കുട്ടി, സ്‌പോട് എഡിറ്റര്‍ : രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സ്വപ്നേഷ് കെ. നായര്‍, ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, കോസ്റ്റ്യും: ജിഷാദ് ഷംസുദ്ധീന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്: ഗിരീഷ് കറുവാന്തല, മാനേജര്‍: മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍, സ്‌ക്രിപ്റ്റ് അസ്സിസ്റ്റന്റ്‌സ്: ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ്: അജ്മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍: ജിതിന്‍ ദേവ് , പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Read more topics: # ബാബു ആന്റണി
Power Star Promotional Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES