Latest News

നിങ്ങളുടെ എല്ലാ തമാശകളേയും ഭ്രാന്തുകളേയും ചേര്‍ത്ത് പിടിക്കുക; ദൈനംദിന ജീവിതത്തിലെ വേഷപ്പകര്‍ച്ചക്കള്‍ക്കിടയില്‍ നാം നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്നു; സ്ത്രീകളോട് പൂര്‍ണിമയ്ക്ക് ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്

Malayalilife
നിങ്ങളുടെ എല്ലാ തമാശകളേയും ഭ്രാന്തുകളേയും ചേര്‍ത്ത് പിടിക്കുക; ദൈനംദിന ജീവിതത്തിലെ വേഷപ്പകര്‍ച്ചക്കള്‍ക്കിടയില്‍ നാം നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്നു; സ്ത്രീകളോട് പൂര്‍ണിമയ്ക്ക്  ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്

സ്വന്തം കുടുബവും കരിയറും ഒരുമിച്ച് കൊണ്ട് പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ ഏറ്റവും മികച്ച മാത്യകയായി കാണേണ്ടത്  നടി പൂര്‍ണിമ ഇന്ദ്രജിത്തിനെയാണ്. താരം ജീവിതത്തില്‍ അമ്മ, ഭാര്യ, മകള്‍ , നടി, സംരംഭക എന്നിങ്ങനെ നിരവധി റോളുകളിലൂടെയാണ്  സഞ്ചരിച്ച് പോകുന്നത്. എന്നാല്‍ ഈ റോളുകളില്‍ എല്ലാം വന്‍ വിജയവും നേടുകയാണ് പൂര്‍ണിമ ഇപ്പോള്‍. താരത്തിന്റെ ജീവിത്തതിലെ ഓട്ടത്തിനുളള വേഗത കൂട്ടുന്നതും ഈ വിജയമാണ്. 

കുടുംബ ജീവിതത്തിനും കരിയറിനും ഒരു പോലെ പ്രാധാന്യം നല്‍കുമ്പോള്‍ പൂര്‍ണിമയ്ക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. കുടംബത്തിന് വേണ്ടി ജീവിക്കുന്നതിനൊപ്പം നമ്മുക്ക് വേണ്ടിയും ജീവിക്കാനും കൂടിയാണ് താരം പറയുന്നത്. നമ്മളെത്തന്നെ സ്‌നേഹിക്കാനും നമ്മളായിത്തീരാനും കഴിയുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ ജീവിതത്തില്‍ എന്ത് വിജയം നേടി എന്ന് പറഞ്ഞിട്ടും കാര്യമില്ല. താരം ഈ കുറിപ്പ് നല്‍കിയിരിക്കുന്നത് മക്കളോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവയ്ച്ച് കൊണ്ടാണ്. വളരെ സമ്മര്‍ദം തരുന്ന ഒരു കാര്യമാണ് അമ്മ, ഭാര്യ, പ്രെഫഷണല്‍, സുഹൃത്ത്, സഹോദരി എന്നീ വേഷങ്ങളെല്ലാം ഒരുപോലെ  പെര്‍ഫക്ട് ആകുക എന്നത്. ഓരോ ദിവസത്തിലും മറ്റുളളവര്‍ എന്ത് ചിന്തിക്കും എന്നോര്‍ത്ത് നമ്മള്‍ നമ്മുടെ ആഗ്രഹങ്ങള്‍ ആരോടും വെളിപ്പെടുത്താതെ മൂടി വയ്ക്കും. ഉത്കണ്ഠകള്‍ കാരണം അല്ലെങ്കില്‍ സമൂഹ/ കുടുംബ സമ്മര്‍ദങ്ങള്‍  വ്യക്തിപരമായ  മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിനായി സ്വയം കണ്ടെത്തുന്നതിന് മാത്രം, ഒരു നേട്ടം മനസ്സില്‍ വച്ചു കൊണ്ട് ഞങ്ങള്‍ എത്ര തവണ രാവിലെ ഉണരാറുണ്ട്.

നമ്മുടെ ആഗ്രഹത്തിന് നാം വസ്ത്രം ധരിക്കാറുണ്ടോ? നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതമെങ്കിലും കേള്‍ക്കാറുണ്ടോ? നമ്മുടെ ദൈനംദിന ജീവിതത്തിലെ വേഷപ്പകര്‍ച്ചക്കള്‍ക്കിടയില്‍ നാം നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്നു. വൈകാരികമായ പൊട്ടിത്തെറികള്‍ക്കിടയില്‍ നമ്മുടെ ഹൃദയം എത്രത്തോളം ശൂന്യമാണെന്ന് നാം തിരിച്ചറിയുന്നില്ല- എന്നും താരം കുറിച്ചു. 

നാം നമ്മളെ തന്നെ വേണം ആദ്യം  സ്‌നേഹിക്കാനും പഠിക്കാനും ശ്രമിക്കുക. അതല്ലാതെ നാം എന്ത്  വിജയം നേടിയാലും അതിനൊന്നും യാതൊരു പ്രസക്തിയുമില്ല. നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് അവരവരോട് തന്നെ ദയ കാണിക്കുക എന്നതാണ്.  ജീവിതഭാരം കുറഞ്ഞതായിത്തീരുകയും നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും പൂര്‍ണതയും അനുഭവിക്കും എന്നും താരം പറയുന്നു. നിങ്ങളോട് തന്നെ ക്ഷമിക്കുകയും സ്വയം അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. അതോടൊപ്പം നിങ്ങളിലെ  എല്ലാ തമാശകളേയും ഭ്രാന്തുകളേയും ചേര്‍ത്ത് പിടിക്കേണ്ടതാണ്. മറ്റുളളവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് പരിഗണിക്കാതെ, നിങ്ങള്‍ നിങ്ങളുടെ കഥ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറഞ്ഞു തുടങ്ങുക എന്നും പൂര്‍ണിമ വ്യക്തമാക്കി.

Poornima Indrajith want to say some thing for womens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES