Latest News

എനിക്കൊരുപാട് ഇഷ്ടപെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത, എന്തിനാണ്  ഈ സിനിമയെ ആക്രമിക്കുന്നത്? : നൈലാ ഉഷ

Malayalilife
 എനിക്കൊരുപാട് ഇഷ്ടപെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത, എന്തിനാണ്  ഈ സിനിമയെ ആക്രമിക്കുന്നത്? : നൈലാ ഉഷ

വന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ആഗോള വ്യാപകമായി തിയേറ്ററുകളില്‍ നിന്ന് മുപ്പതു കോടി കളക്ഷനിലേക്കു കടക്കുമ്പോള്‍ ഒരു വിഭാഗം ആളുകളുടെ നെഗറ്റിവ് ക്യാമ്പയിനിങ്ങിനു എതിരെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭിനേത്രിയും  മാധ്യമ പ്രവര്‍ത്തകയുമായ നൈലാ ഉഷ.  ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിന്? ഈ സിനിമയിലുള്ള താരങ്ങള്‍ക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈലാ ഉഷ പറഞ്ഞു. കേരളത്തിലും ഗള്‍ഫിലും റിലീസ് ദിവസം മുതല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും കളക്ഷനും ഹൗസ്ഫുള്‍ ഷോകളും നേടുന്നതിനിടയില്‍ ഒരുകൂട്ടം ആളുകളുടെ പരസ്യമായ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നൈല.

കിംഗ് ഓഫ് കൊത്തയിലെ സുപ്രധാന റോളില്‍ എത്തുന്ന നൈലയുടെ വാക്കുകള്‍ ഇപ്രകാരമാണ്.'സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നുതോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപിക്കുന്നത്അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു.  അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന്ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാന്‍ പറയൂ'. ആദ്യത്തെ സംഘടിത ഡീഗ്രേഡിങ്ങിനു ശേഷം പ്രേക്ഷകര്‍ നല്‍കിയ വിജയമാണ്. ഡീഗ്രേഡിങ്ങിനെതിരെ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു.

മലയാളത്തില്‍ ഇതുപോലുള്ള വലിയ ക്യാന്‍വാസ് ചിത്രങ്ങള്‍ ഉണ്ടാകണമെന്നും ദുല്‍ഖറിന്റെ മികച്ച ഒരു ചിത്രം നിറഞ്ഞ സദസ്സില്‍ ഹൗസ് ഫുള്‍ ഷോകളുമായി മുന്നോട്ടു പോകുമ്പോള്‍ നെഗറ്റിവ് പ്രചരണങ്ങള്‍ നടത്തുന്നത് ശെരിയല്ല എന്നും സിനിമയോടുള്ള സ്‌നേഹമാണ്  ആവശ്യമെന്നും നിര്‍മ്മാതാവും പ്രമുഖ ഡിസ്ട്രിബൂട്ടറുമായ ഷിബു തമീന്‍സും ട്വിറ്ററില്‍ പ്രതികരിച്ചു. ഒരാള്‍ക്ക് സിനിമ കാണാം അഭിപ്രായം പറയാം പക്ഷെ മറ്റുള്ളവര്‍ സിനിമ കാണരുത് എന്ന അഭിപ്രായങ്ങള്‍ പറഞ്ഞയാളുകളുടെ വാക്കുകള്‍ പഞ്ഞിക്കിട്ടുകൊണ്ടാണ് പ്രേക്ഷകര്‍ കിംഗ് ഓഫ് കൊത്തയെ കുടുംബത്തോടെ സ്വീകരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ശാന്തി കൃഷ്ണ, അനിഖ തുടങ്ങി നിരവധി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.  


 

Read more topics: # നൈലാ ഉഷ
Nyla Ushas Statement King of Kotha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES