വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. വിവാദങ്ങളുടെ കളിത്തോഴി എന്നാണ് ഉര്‍ഫി ജാവേദ് അറിയപ്പെടുന്നത്. ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെയാണ് സുപരിചിതയാകുന്നത്.
ഇപ്പോള്‍ താരം തനിക്ക് മുംബയ് നഗരത്തില്‍ വീട് വാടകയ്ക്ക് തരാന്‍ ആരും തയ്യാറാകുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തതുകൊണ്ട് മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് നടി പറയുന്നു. മറ്റ് ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്നമാണെന്നും ഉര്‍ഫി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നടി തുറന്നുപറഞ്ഞത്. മുംബയില്‍ താമസസ്ഥലം കണ്ടെത്താന്‍ വിഷമമാണെന്ന് പറഞ്ഞ നടിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. മുംബയ് വിട്ട് പോരാന്‍ തയ്യാറാണെങ്കില്‍ താമസസ്ഥലം ശരിയാക്കി തരാമെന്നാണ് ആരാധകര്‍ പറയുന്നത്
വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന താരമാണ് ഉര്‍ഫി ജാവേദ്. പൊതുസ്ഥലത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് നടിക്കെതിരെ ബിജെപി നേതാവ് ചിത്രാ കിഷോര്‍ നേരത്തെ മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു
വിചിത്രമെന്നു തോന്നുന്ന വസ്ത്രങ്ങളായിരിക്കും താരം തിരഞ്ഞെടുക്കുക. പൊതുവേദിയില്‍ ഇത്തരം വസ്ത്രങ്ങള്‍ അണിഞ്ഞ് താരം പ്രത്യക്ഷപ്പെടാറുണ്ട്. അതൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാറുണ്ട്. ബാക്ക് ലെസ്സ് ടോപ്പും, ചങ്ങല വസ്ത്രവുമൊക്കെ ഈയിടെ ഏറെ ശ്രദ്ധനേടിയിരുന്നു