Latest News

നസ്രിയ നിര്‍മ്മാതാവായി എത്തിയപ്പോള്‍ ഫഹദിന് റെക്കോഡുകളുടെ പെരുമഴ; 13 ദിവസം കൊണ്ടു ബാംഗ്ലൂര്‍ സെന്ററില്‍ നിന്നും വരത്തന്‍ ഒരു കോടി മറന്നു കടന്നു

Malayalilife
നസ്രിയ നിര്‍മ്മാതാവായി എത്തിയപ്പോള്‍ ഫഹദിന് റെക്കോഡുകളുടെ പെരുമഴ; 13 ദിവസം കൊണ്ടു ബാംഗ്ലൂര്‍ സെന്ററില്‍ നിന്നും വരത്തന്‍ ഒരു കോടി മറന്നു കടന്നു

ഈ വര്‍ഷമെത്തുന്ന രണ്ടാമത്തെ ഫഹദ് ഫാസില്‍ ചിത്രമാണ് വരത്തന്‍. നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആദ്യമായി നിര്‍മാതാവാകുന്നത് വരത്തനിലൂടെയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ സിനിമ കൂടിയാണ് വരത്തന്‍. സെപ്റ്റംബര്‍ 20 നെത്തിയ ചിത്രത്തിനു കേരളബോക്സോഫീസിലെ പോലെ കൊച്ചി മള്‍ട്ടിപ്ലെക്സിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഏഴു ദിവസങ്ങള്‍ കൊണ്ടാണ് വരത്തന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷം ക്ലബ്ബിലെത്തിയത്. 14 ദിവസം കൊണ്ട് വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഒരു കോടി ക്ലബ്ബിലുമിടം നേടി. 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഒക്ടോബര്‍ 2നു 91 ശതമാനം ഓക്കുപന്‍സിയോടെ 8.34 ലക്ഷമായിരുന്നു സിനിമ മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടിയത്. 

ഇപ്പോഴിതാ വരത്തന്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്. മള്‍ട്ടിപ്ലെക്സില്‍ മാത്രമല്ല ബാഗ്ലൂര്‍ സെന്ററില്‍ നിന്നും വരത്തന്‍ ഒരു കോടി മറികടന്നിരിക്കുകയാണ്. ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്. മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകള്‍. റിലീസിനെത്തി 13 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ അപൂര്‍വ്വ നേട്ടം. അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വരത്തന്‍ വേറിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലഉടന്‍ തന്നെ മറ്റ് സിനിമകളിലൂടെ നസ്രിയയും ഫഹദും വീണ്ടുമൊന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

Read more topics: # Nazriya,# Fahad,# Varathan
Records of Nazriya and Fahad Varathan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES