ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകും; രാജറാണി  ചിത്രത്തിലെ ആശുപത്രി രംഗത്തെ വിമര്‍ശിച്ച നടി മാളവികയ്ക്ക് മറുപടിയുമായി നയന്‍താര; റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും നടി

Malayalilife
 ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകും; രാജറാണി  ചിത്രത്തിലെ ആശുപത്രി രംഗത്തെ വിമര്‍ശിച്ച നടി മാളവികയ്ക്ക് മറുപടിയുമായി നയന്‍താര; റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും നടി

രാജാ റാണി' എന്ന ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും നയന്‍താര വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടി മാളവിക നടത്തിയ വിമര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനത്തിന് നയന്‍താര മറുപടി നല്കുകയാണ്.തന്റെ പുതിയ ചിത്രമായ 'കണക്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തില്‍ നയന്‍താര തുറന്നടിച്ചത്.

ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശനം ഇങ്ങനെയായിരുന്നു. ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ്. ഐ ലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്', മാളവിക ചോദിച്ചു.

നയന്‍താരയുടെ മറുപടി ഇങ്ങനെയായിരുന്നു. 'മറ്റൊരു നായികാതാരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം. അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്.

ആശുപത്രി രംഗത്തില്‍ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല. അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്‍പര്യം', നയന്‍താര വ്യക്തമാക്കി.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ കാത് കേള്‍ക്കാത്ത ഒരു പെണ്ണായിട്ടാണ് അഭിനയിക്കുന്നത്. വിക്കി എന്നോടു കഥ പറയുമ്പോള്‍ ഞാന്‍ കരുതിയത് ഞാന്‍ വളരെ വിഷാദത്തില്‍ അഭിനയിക്കണം എന്നാണ്. ഞാന്‍ അതിനനുസരിച്ച് മേക്കപ്പ് ഇട്ടു വന്നപ്പോള്‍ വിക്കി എന്നോടു പറഞ്ഞത്, 'ഇങ്ങനെ ഒന്നും വേണ്ട, അവള്‍ക്ക് കാത് കേള്‍ക്കില്ല എന്നത് അവള്‍ക്ക് പ്രശ്‌നമേ അല്ല. അവള്‍ അടിച്ചുപൊളിച്ചു നടക്കുന്ന പെണ്ണാണ്' എന്നാണ്. ആ സിനിമയില്‍ കാത് വളരെ ഭംഗിയായിരിക്കുന്ന തരത്തില്‍ ആണ് സ്‌റ്റൈല്‍ ചെയ്തത്. അതായിരുന്നു വിക്കിയുടെ വിഷന്‍. 

നമ്മള്‍ സിനിമയില്‍ ചെയ്യുന്നതല്ലാം പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവരുടെ അഭിരുചിക്കനുസരിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. അല്ലാതെ റിവ്യൂ ചെയ്യുന്നവര്‍ക്കോ ഇതുപോലെ വിമര്‍ശിക്കുന്നവര്‍ക്കോ വേണ്ടിയല്ല. എന്നെ ഇഷ്ടമല്ലാത്ത ചിലര്‍ എന്നെപ്പറ്റി പലതും പറയുകയും എഴുതുകയും ചെയ്യും അത് ഞാന്‍ അറിയുമെങ്കിലും അതൊന്നും ശ്രദ്ധിക്കാറില്ല . അവര്‍ക്ക് ഒരുപാട് സമയം ഉള്ളതുകൊണ്ടല്ലേ നമ്മളെപ്പറ്റി പറയുന്നത്. എനിക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. പ്രേക്ഷകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹം മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.'' -നയന്‍ താര പറയുന്നു.

മാസ്റ്റര്‍ എന്ന ചിത്രത്തിലെ നായികയായിരുന്ന മാളവിക മോഹന്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിലാണ് വിവാദത്തിനിടയായ അഭിപ്രായപ്രകടനം നടത്തിയത്. പിന്നാലെ നയന്‍താരയുടെ ആരാധകര്‍ മാളവികയെ വിമര്‍ശിച്ചിരുന്നു.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കണക്റ്റ്'. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താരയ്ക്ക് പുറമെ അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാര്‍വ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്!നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് 'കണക്റ്റ്' നിര്‍മ്മിച്ചത്.

Nayanthara hits back at Malavika Mohanan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES