Latest News

വിഘ്‌നേഷിന്റെ കുടുംബ ക്ഷേത്രമായ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ താരങ്ങളെത്തുന്നതറിഞ്ഞ് തടിച്ച് കൂടിയത് വന്‍ജനക്കൂട്ടം; പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതായതോടെ ദര്‍ശനത്തിനായി ബുദ്ധിമുട്ടി നയനും വിക്കിയും; ആരാധകരുടെ ശല്യം സഹിക്ക് വയ്യാതെ രോഷാകുലയായി നടി;  വീഡിയോ എടുത്താല്‍ ഫോണ്‍ തകര്‍ക്കുമെന്ന് നയന്‍താര പറയുന്ന വീഡിയോ വൈറലാകുമ്പോള്‍

Malayalilife

ക്കഴിഞ്ഞ ദിവസമാണ് നയന്‍താരയുടെയും വിഘ്‌നേശിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്.ക്ഷേത്രദര്‍ശനത്തിനിടെ ആരാധകരോട് കയര്‍ത്ത് സംസാരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്നു വീഡിയോയിലുള്ളത്. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പമാണ് നയന്‍ എത്തിയത്.

വിഘ്‌നേഷിന്റെ കുടുംബ ക്ഷേത്രമായ കുംഭകോണത്തിനടുത്തുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇതോടെ വന്‍ ജനക്കൂട്ടമാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ നയന്‍താരയ്ക്ക് കഴിഞ്ഞില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അല്‍പനേരം ശാന്തരായിരിക്കാന്‍ വിഘ്നേഷ് ശിവന്‍ ആവശ്യപ്പെട്ടു.

അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. പിന്നീടു റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തി. അതോടെ നയന്‍താര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകര്‍ത്തിയ ഒരാളോട് താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്ന് താരത്തിന് പറയേണ്ടി വന്നു.

Nayanthara Got Extremely Angry Over The Behaviour Of Fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക