ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലെന്ന വാര്‍ത്തകള്‍ക്കിടെ വിഘ്‌നേഷിനൊപ്പം ബാഴ്‌സലോണയിലേക്ക് പറന്ന് നയന്‍സ്;  തുടര്‍ച്ചയായ ജോലികള്‍ക്കുശേഷം ഞങ്ങള്‍ക്കായി കുറച്ചുസമയമെടുക്കുന്നുവെന്ന കുറിപ്പോടെ വിമാനത്തില്‍ നിന്നുള്ള റൊമാന്റിക് ചിത്രങ്ങളുമായി താരങ്ങള്‍

Malayalilife
topbanner

രോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിഘ്‌നേഷിനൊപ്പം അവധിയാഘോഷിക്കാന്‍ ബാഴ്‌സലോണയിലേക്ക് പറന്നിരിക്കുകയാണ് നടി.ജോലിതിരക്കുകള്‍ക്കും ഷൂട്ടിനുമെല്ലാം ഇടവേള നല്‍കി അവധിക്കാലം ആഘോഷിക്കാന്‍ ആണ് ഇരുവരും യാത്ര തിരിച്ചിരിക്കുന്നത്.

യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.തുടര്‍ച്ചയായ ജോലികള്‍ക്കുശേഷം ഞങ്ങള്‍ ഞങ്ങള്‍ക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്‌സലോണ, ഇതാ ഞങ്ങള്‍ വരുന്നു,എന്നാണ് വിക്കി കുറിക്കുന്നത്. കറുത്ത ഷര്‍ട്ടില്‍ വിക്കിയും നീല ജാക്കറ്റും വെളുത്ത ടോപ്പും ജീന്‍സും ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന നയന്‍താരയും ചിത്രത്തില്‍ കാണാം.

ഈ വര്‍ഷം ജൂണ്‍ 9നായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. .മഹാബലിപുരത്ത് വച്ച് രാജകീയമായ ചടങ്ങില്‍ വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി തായ്ലന്‍ഡിലേക്ക് പറന്നിരുന്നു..

Nayanthara And Vignesh Shivan Are En Route Barcelona

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES