നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയ ആവേശത്തിലാണ് രാജ്യം. നാട്ടു നാട്ടു എന്ന ഗാനത്തിനും ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിക്കുമായിരുന്നു ഇത്തവണ പുരസ്‌കാരം. നാട്ടു നാട്ടു എന്ന ഗാനത്തിന് അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരും പ്രശംസയുമായി എത്തുമ്പോള്‍ ഗാനം ഓസ്‌കര്‍ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടോ എന്നുള്ള നടി അനന്യ ചാറ്റര്‍ജിയുടെ ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ അഭിനേത്രി അനന്യ ചാറ്റര്‍ജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്ചര്‍ച്ചയാകുന്നത്. നാട്ടു നാട്ടു നേടിയ ചരിത്ര നേട്ടത്തില്‍ ശരിക്കും സന്തോഷിക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നുന്നു എന്നാണ് നടിയുടെ പോസ്റ്റ്.
'എനിക്ക് മനസ്സിലായില്ല, 'നാട്ടു നാട്ടു' വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തില്‍ ഉള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു,'. എന്നാണ് അനന്യ എഴുതിയത്.
ഇതോടെ നിരവധി പേരാണ് നടിക്കെതിരെ കമന്റുകളുമായി എത്തിയത്. ഇതോടെ രാജ്യത്തിന്റെ സുപ്രധാന നേട്ടത്തെ തരം താണ രീതിയില്‍ കണ്ടെന്നായി ചിലരുടെ വിമര്‍ശനം.'വിമര്‍ശിക്കുന്നത് നിര്‍ത്തി മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ നോക്കൂ. നിങ്ങളുടെ ഇന്‍ഡസ്ട്രിയിലെ 65 ശതമാനം അഭിനേതാക്കളും രാഷ്ട്രീയത്തില്‍ ചേര്‍ന്നു കഴിഞ്ഞു, 25 ശതമാനം കള്ളപ്പണക്കേസുകളിലും മറ്റും പെട്ടിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമര്‍ശിക്കാതെ ബംഗാളി സിനിമയെ ലോക പ്രേക്ഷകരില്‍ എത്തിക്കാന്‍ നോക്കൂ,' എന്നായിരുന്നു ഒരാളുടെ കമന്റ്.