ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടത്തിന് പിന്നാലെ 95ാമത് ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടി രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നല്‍കിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.
95-ാമത് ഓസ്‌കാര്‍ അവാര്‍ഡുകളുടെ അവസാന ഘട്ട നോമിനേഷനില്‍ ഒറിജനല്‍ സോംഗ് വിഭാഗത്തില്‍ ആണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം തിരഞ്ഞെടുക്കപ്പെട്ടു.ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായ ദ് എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഇന്ത്യന്‍ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.
നാട്ടു നാട്ടു ഗാനം ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കിയിരിന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ആര്‍ആര്‍ആറിനായില്ല.
എഡ്വാര്‍ഡ് ബെര്‍ഗെര്‍ സംവിധാനം ചെയ്ത ജര്‍മന്‍ വാര്‍ സിനിമയായ ഓള്‍ ക്വയറ്റ് ഓഫ് ദ് വെസ്റ്റേണ്‍ ഫ്രണ്ട്, ഡാനിയല്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്) സംവിധാനം ചെയ്ത എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, മാര്‍ട്ടിന്‍ മക്ഡൊണാഗ് ഒരുക്കിയ ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് നേടിയ സിനിമകള്‍.
കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ അക്കാദമിയുടെ സാമുവല്‍ ഗോള്‍ഡ് വിന്‍ തിയേറ്ററല്‍ കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കാര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്.മാര്‍ച്ച് 12നാണ് അന്തിമ പുരസ്‌കാര പ്രഖ്യാപനം..