Latest News

ഹൈദരാബാദില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അറിഞ്ഞ് സരിതയ്‌ക്കൊപ്പം പോയി; അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു;ഞാന്‍ സത്യാവസ്ഥ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല; ഒടുവില്‍ വീണ്ടും അതേ സ്ഥലത്ത് എത്തിച്ച് തട്ടിപ്പ് കാട്ടി കൊടുത്തു;മുകേഷിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

Malayalilife
ഹൈദരാബാദില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അറിഞ്ഞ് സരിതയ്‌ക്കൊപ്പം പോയി; അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു;ഞാന്‍ സത്യാവസ്ഥ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല; ഒടുവില്‍ വീണ്ടും അതേ സ്ഥലത്ത് എത്തിച്ച് തട്ടിപ്പ് കാട്ടി കൊടുത്തു;മുകേഷിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

രസകരമായ കഥകളിലൂടെ ആരാധകരുടെ മനംകവരുന്ന നടനാണ് മുകേഷ്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലുമുണ്ടായിട്ടുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മുന്‍ ഭാര്യ സരിതയ്‌ക്കൊപ്പം ഒരു ജ്യോതിഷിയെ കാണാന്‍ പോയതിനെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിലെ തട്ടിപ്പിനെക്കുറിച്ചാണ് താരം പറഞ്ഞത്. 

മുകേഷ് പറഞ്ഞ കഥ ഇങ്ങനെ

ഹൈദരാബാദില്‍ സരിതയുടെ വീടിനടുത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെവച്ച് നിങ്ങളെല്ലാം കലാരംഗത്തുള്ളവരല്ലേ, ഇവിടെയൊരു വലിയൊരു ജോത്സ്യനുണ്ട്, അത്ഭുതമാണ്, വന്ന് കാണണം എന്ന് ഒരാള്‍ പറഞ്ഞു. എന്തായാലും വന്നതല്ലേ, കാണാമെന്ന് സരിത പറഞ്ഞു. പിന്നെയാണ് അയാള്‍ പറയുന്നത് അപ്പോയിന്‍മെന്റ് കിട്ടാന്‍ വലിയ പാടാണെന്ന്. ഒരു രക്ഷയുമില്ല, മുഖ്യമന്ത്രിയും ശാസ്ത്രജ്ഞന്മാരുമെല്ലാം ബുക്ക് ചെയ്തിരിക്കുകയാണ്. നിങ്ങള്‍ ഒരാഴ്ചയോ ഒരു മാസം മുന്‍പോ പറയണമായിരുന്നെന്ന്.

തെലുങ്ക് നാടാണല്ലോ, സരിതയെ നന്നായി അറിയാമായിരിക്കും. സരിതയ്ക്കും ഫാമിലിക്കുമാണെന്ന് ജോത്സ്യനോട് പറയാന്‍ പറഞ്ഞു. സരിതയുടെ വലിയ ഫാനാണ് ജ്യോത്സ്യനെന്നും രാവിലെ ഏഴ് മണിക്ക് വന്നാല്‍ കുടുംബത്തിനൊപ്പം കയറ്റാമെന്ന് ഒരു മണിക്കൂറിനകം അവിടുന്ന് ആള്‍ വന്നിട്ട് പറഞ്ഞു. സരിതയ്ക്ക് ഭയങ്കര സന്തോഷമായി.

അങ്ങനെ അവരിടെ ചെന്നു. ഭയങ്കര ക്യൂവൊക്കെയായിരുന്നു. ജോത്സന്‍ നിലത്തിരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റുണ്ട്. നമ്മള്‍ ഇരിക്കുന്നതിന് മുന്നില്‍ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്. ഇരുന്ന് കഴിഞ്ഞാല്‍ ജോത്സ്യന്റെ പകുതി ഭാഗമേ കാണാന്‍ കഴിയൂ. ഒരു വെള്ളപേപ്പറില്‍ നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങളെഴുതി കവറിലാക്കി കൊടുക്കുകയാണ് ചെല്ലുമ്പോള്‍ ആദ്യം ചെയ്യേണ്ടത്.

കുറച്ച് സമയം ജോത്സ്യന്‍ കവര്‍ നല്‍കാന്‍ പറയുന്നു. നമ്മുടെ മുന്നില്‍ നിന്ന് തന്നെ അയാള്‍ ഈ കവര്‍ അപ്പുറത്തേക്ക് കൊടുക്കുകയാണ്. പൊട്ടിക്കുന്നില്ല. നമ്മള്‍ കണ്ടോണ്ടിരിക്കുകയാണ്. എന്നിട്ട് അയാള്‍ കുറച്ച് ആലോചിച്ചിട്ട്,? അച്ഛന് സുഖമില്ല, ഈ മരുന്ന് തന്നെ കൊടുത്താല്‍ മതിയോ എന്നല്ലേ ആദ്യത്തെ ചോദ്യമെന്ന് ചോദിച്ചു.

ഞാന്‍ കിടുങ്ങിപ്പോയി. ഇംഗ്ലീഷിലാണ് പേപ്പറിലെഴുതിയത്. ഞാന്‍ എഴുതിയ അഞ്ചെണ്ണത്തിന്റെ മറുപടിയും അയാള്‍ പറഞ്ഞു. എന്നിട്ട് കവര്‍ എടുത്ത് എന്റെ കൈയില്‍ തന്നു. ഞാന്‍ പോക്കറ്റിലിട്ട് സരിതയോട് പറഞ്ഞു, ഇതൊരു ഭയങ്കര അത്ഭുതമാണ് കേട്ടോ എന്ന്. പിന്നെ സരിതയോട് തെലുങ്കില്‍ എന്തോ സംസാരിച്ചു.

സരിതയുടെ കൈയിലെ കവര്‍ കൊടുക്കാനായി വന്നപ്പോള്‍ ശ്രാവണ്‍ കരഞ്ഞു. അവര്‍ക്ക് ഇത് ഡിസ്റ്റേര്‍ബന്‍സാകുമെന്ന് കരുതി ഞാന്‍ കുഞ്ഞുമായി എഴുന്നേറ്റു. അത് ജോത്സ്യന്‍ പ്രതീക്ഷിച്ചില്ല. ഈ സമയം സരിത കവര്‍ കൊടുക്കുന്നു. അയാള്‍ ഈ കാര്‍ഡ് വാങ്ങി മരത്തടിയുടെ അടിയില്‍ വച്ചിട്ട് മറ്റൊരു കാര്‍ഡ് അസിസ്റ്റന്റിന് കൊടുക്കുകയാണ്. പെട്ടെന്ന് തന്നെ നമ്മുടെ കവര്‍ ഈ ജോത്സ്യന്‍ എടുത്ത് നമുക്ക് തരുന്നു. ഇത് കണ്ടു ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു സ്പീഡിലാണ് ഇയാളുടെ കൈ ചലിക്കുന്നത് എന്ന് ചിന്തിച്ചു. പുറത്തിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ പറ്റിക്കപ്പെടാന്‍ നില്‍ക്കുന്നതാണ് കണ്ടത്. അവിടെ ഇത് പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ നമ്മുടെ ഡെഡ് ബോഡിയായിരിക്കും. ഇത് വലിയൊരു സാമ്രാജ്യമാണ്.<

ഞാന്‍ സരിതയോട് കാര്യം പറഞ്ഞു. പക്ഷേ അവള്‍ വിശ്വസിച്ചില്ല. നിങ്ങള്‍ കമ്യൂണിസ്റ്റ് ഫാമിലിയാണ്. വിശ്വാസമില്ലെങ്കില്‍ എന്തിന് വന്നുവെന്ന് ചോദിച്ചു. സരിതയ്ക്ക് ഭയങ്കരമായി വിഷമമായി. ഞാന്‍ പറഞ്ഞു നമുക്ക് അടുത്ത തവണ വരാം എന്നിട്ട് ഞാന്‍ എണീറ്റപോലെ നീ എണീക്കണമെന്ന്. അവള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. വീണ്ടും അവിടെയൊരു ഫംഗ്ഷന്‍ വന്നു. നേരത്തെ തന്നെ ബുക്ക് ചെയ്തു. ഞാനിരുന്ന സ്ഥലത്ത് സരിത ഇരുന്നു. ഞാന്‍ കവര്‍ കൊടുക്കുന്ന സമയത്ത്, മോന്‍ കരഞ്ഞില്ലെങ്കിലും അവള്‍ പതിയെ എഴുന്നേറ്റു. കുറച്ച് കഴിഞ്ഞ് പുറത്ത് നോക്കുമ്പോള്‍ ഇവള്‍ ചിരിക്കുകയാണ്. എങ്ങനെയാണ് അവര്‍ ഇങ്ങനെ കള്ളം ചെയ്യുന്നതെന്നും എത്ര പേരെയാണ് പറ്റിക്കുന്നതെന്നും സരിത പറഞ്ഞു.'- മുകേഷ് വെളിപ്പെടുത്തി.

Read more topics: # സരിത,# മുകേഷ്
Mukesh Speaking about saritha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES