Latest News

സുനില്‍ സൂര്യയെ പ്രധാന കഥാപാത്രമാക്കി മുകള്‍പ്പരപ്പ്; ടീസര്‍ പുറത്തിറക്കി ധ്യാന്‍ ശ്രീനിവാസന്‍

Malayalilife
 സുനില്‍ സൂര്യയെ പ്രധാന കഥാപാത്രമാക്കി മുകള്‍പ്പരപ്പ്; ടീസര്‍ പുറത്തിറക്കി ധ്യാന്‍ ശ്രീനിവാസന്‍

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനില്‍ സൂര്യയെ പ്രധാന കഥാപാത്രമാക്കിസിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന
''മുകള്‍പ്പരപ്പ് ' എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.ആഗസ്റ്റ് പതിന്നൊനിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണ ജനാര്‍ദ്ദനന്‍ നായികയാകുന്നു.

ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, മാമുക്കോയ,ഊര്‍മിള ഉണ്ണി, ചന്ദ്രദാസന്‍ ലോകധര്‍മ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവര്‍ക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്.ജ്യോതിസ് വിഷന്‍ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ജയപ്രകാശന്‍ കെ കെ ഈ ചിത്രത്തിന്റെ  സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. 

ജോണ്‍സ്പനയ്ക്കല്‍, സിനു സീതത്തോട്, ഷമല്‍ സ്വാമിദാസ്, ബിജോ മോഡിയില്‍ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ,  ലെജു നായര്‍ നരിയാപുരം എന്നിവരാണ് 'മുകള്‍പ്പരപ്പി'ന്റെ സഹ നിര്‍മ്മാതാക്കള്‍ഛായാഗ്രഹണം-ഷിജി ജയദേവന്‍,നിതിന്‍ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂല്‍,സിബി പടിയറ,എഡിറ്റര്‍- ലിന്‍സണ്‍ റാഫേല്‍, പശ്ചാത്തല സംഗീതം- അലന്‍ വര്‍ഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീകുമാര്‍ വള്ളംകുളം,ഫിനാന്‍സ് കണ്‍ട്രോളര്‍-ടി പി  ഗംഗാധരന്‍,പ്രൊജക്റ്റ് മാനേജര്‍-ബെന്നി നെല്ലുവേലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- പ്രവീണ്‍ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്‌സിംഗ്- ജുബിന്‍ രാജ്,
പി ആര്‍ ഒ-എ എസ് ദിനേശ്.

Mukalparappu Malayalam Movie Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES