Latest News

ആക്ഷന്‍ കിങ്ങാവാന്‍ സേതുപതി; പാന്‍ ഇന്ത്യന്‍ ചിത്രം മൈക്കിളിന്റെ  ട്രെയ്ലര്‍ പുറത്തുവിട്ട് നിവിന്‍ പോളി

Malayalilife
 ആക്ഷന്‍ കിങ്ങാവാന്‍ സേതുപതി; പാന്‍ ഇന്ത്യന്‍ ചിത്രം മൈക്കിളിന്റെ  ട്രെയ്ലര്‍ പുറത്തുവിട്ട് നിവിന്‍ പോളി

വിജയ് സേതുപതി, സുന്‍ദീപ് കിഷന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന മൈക്കിളിന്റെ ട്രെയ്ലര്‍ പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യ ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ നിവിന്‍ പോളിയാണ് പുറത്ത് വിട്ടത്. ആക്ഷന്‍ പാക്ക്ഡായാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ഗൗതം മേനോന്‍, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രഞ്ജിത് ജയക്കൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര്‍. സത്യനാരായണന്‍, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡി.ഐ. കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പി.ആര്‍.ഒ: ശബരി.


 

Michael Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക