ജന്മസിദ്ധമായ കഴിവ് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. നിരവധി ഗാനങ്ങളിലൂടെ മലയായി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നവ്യാ നായര്‍ക്കൊപ്പമുളള ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടുകയാണ്. എംജി ശ്രീകുമാര്‍ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് പറഞ്ഞത്.
ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോള്‍ ചില ചമ്മലിന്‌റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു.
അന്ന് നവ്യക്ക് പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്‌പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.