Latest News

ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് പറവ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Malayalilife
 ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് പറവ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

റവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് .സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു  എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിംകുമാറിന്റെ മകന്‍ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍,ഷോണ്‍ ആന്റണി എന്നിവരാണ്. സംവിധായകന്‍ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. നേരത്തെ സിനിമയുടെ ടൈറ്റില്‍ അന്നൗസ്മെന്റ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. 

കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' പറയുന്നത്. യഥാര്‍ത്ഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകള്‍ക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്. ടെക്കിനിക്കല്‍ ഡിപ്പാര്‍ട്ടിമെന്റില്‍  പ്രഗത്ഭരെ അണിനിരത്തുന്ന ചിത്രം 2024 ജനുവരിയില്‍ തീയേറ്ററുകളിലെത്തും. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുകയാണ്.

ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി ജി എം - സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അജയന്‍ ചാലിശേരി, കോസ്റ്റും ഡിസൈനര്‍ - മഹ്‌സര്‍ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, 
ആക്ഷന്‍ ഡയറക്ടര്‍ - വിക്രം ദഹിയ, സൗണ്ട് ഡിസൈന്‍ - ഷിജിന്‍ ഹട്ടന്‍ , അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് - ഫസല്‍ എ ബക്കര്‍,ഷിജിന്‍ ഹട്ടന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടര്‍ - ഗണപതി, പി ആര്‍ & മാര്‍ക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

Manjummel Boys look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES