ആരുടെയും ആശ്രയം ഇല്ലാതെ ഞാന്‍ ജീവിക്കും; നമുക്കാശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍

Malayalilife
ആരുടെയും ആശ്രയം ഇല്ലാതെ ഞാന്‍ ജീവിക്കും; നമുക്കാശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍

ലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്ക് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടി വിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. താരം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ കൂടി  ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും വരുന്നതിനാല്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെ പറ്റിയും മറ്റുമൊക്കെ സൂചിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരസാന്നിധ്യം അറിയിക്കുന്ന  രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ പ്രേക്ഷക  ശ്രദ്ധേയമാകാറുണ്ട്. എന്നാൽ  ഇപ്പോള്‍ രഞ്ജു പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആരുടെയും ആശ്രയം വേണ്ടെന്ന് പറയുന്ന ആളുകള്‍ക്ക് ശക്തമായൊരു ചിന്തയുമായിട്ടാണ് രഞ്ജു എത്തിയത്.

രഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം....

എനിക്കാരുടെയും, സഹായം വേണ്ട, ആരുടെയും ആശ്രയം ഇല്ലാതെ ഞാന്‍ ജീവിക്കും ഇത് പറയാത്തവരായി ആരും തന്നെ നമ്മുടെ ചുറ്റുവട്ടത്തുണ്ടാവില്ല. ചില സന്ദര്‍ഭങ്ങളില്‍ ഞാനും പറഞ്ഞിട്ടുണ്ട്, വസ്തുതാപരമായി ചിന്തിച്ചാല്‍, നമുക്കാശ്രയം ഇല്ലാതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ, Never Ever, നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാഴ്ചകള്‍ പലതാണ്. ഒരിക്കലെങ്കിലും സഹായം കൈപ്പറ്റാത്തവര്‍ ഉണ്ടാവില്ല. മനസികമായും, ശരീരികമായും, വാണിജ്യപരമായും പലപ്പോഴും നാം ആശ്രിതരാണ്.

ഈ ചിന്ത, അറിവ് നമുക്ക് എപ്പോഴും ഉണ്ടാകണം. ഒഴുവാക്കാനും, പുറംതള്ളാനും നമുക്കെളുപ്പം കഴിയും. അത് മനുഷ്യന്റെ ഒരു കഴിവാണ്. പക്ഷെ കാലം കുറെ കടന്നുപോകുമ്‌ബോള്‍ നമ്മള്‍ പുറകോട്ടു ചിന്തിക്കും എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി എന്റെ കൈത്താങ്ങിനെ ഞാന്‍ ഒഴിവാക്കി. അത് അമ്മയാകാം, സുഹൃത്താവാം, ആരുമാകാം, നമ്മുടെ ഭാഗത്തു നിന്നും മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, തിരിച്ചു അവര്‍ നമ്മളായിരുന്നെങ്കില്‍ എന്ന് കൂടി ചിന്തിച്ചു നോക്കു? ഇതായിരിക്കും അവസ്ഥ (ചില കാര്യങ്ങളില്‍ മാത്രം).

Makeup artist renju renjimar face book post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES