Latest News

പതിനഞ്ചാം വയസിൽ കൂലിവേലയ്‌ക്കിറങ്ങുമ്പോൾ സൗന്ദര്യകാര്യങ്ങളൊന്നും അലട്ടിയിരുന്നില്ല; അന്ന് വിശപ്പായിരുന്നു പ്രശ്‌നം; കുറിപ്പ് പങ്കുവച്ച രഞ്ജു രഞിജമാർ

Malayalilife
പതിനഞ്ചാം വയസിൽ കൂലിവേലയ്‌ക്കിറങ്ങുമ്പോൾ സൗന്ദര്യകാര്യങ്ങളൊന്നും അലട്ടിയിരുന്നില്ല; അന്ന് വിശപ്പായിരുന്നു പ്രശ്‌നം; കുറിപ്പ് പങ്കുവച്ച  രഞ്ജു രഞിജമാർ

ഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലൂടെ മികച്ച ജീവിതം കെട്ടിപ്പടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഇതിനോടകം തന്നെ പേരെടുത്ത രഞ്ജു രഞ്ജിമാര്‍ മലയാള സിനിമാ നടിമാരുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മാത്രമല്ല, പ്രതിസന്ധികളെ ഊര്‍ജമാക്കി മാറ്റി സ്വന്തം ജീവിതാനുഭവം സിനിമയാക്കാന്‍ കൂടി ധൈര്യം കാട്ടിയ വ്യക്തിയാണ്. എന്നാൽ ഇപ്പോൾ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തോൽപ്പിച്ച് ആഗ്രഹിച്ച സ്വപ്നം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് രഞ്ജു. പുരുഷ ശരീരത്തിൽ നിന്നും സ്ത്രീ ശരീരത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുകയാണ്.

രഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം.. 

മാറ്റങ്ങൾ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റ പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതിൽ വിമർശനങ്ങൾ ഉണ്ടാകാം, പരിഹാസങ്ങൾ ഉണ്ടാകാം, കളിയാക്കൽ ഉണ്ടാകാം, ചിലയിടങ്ങളിൽ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നത്,വർഷങ്ങൾക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതൽ കൂടുതൽ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ഞാൻ തേടി എന്നാൽ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഞാൻ കൂലിവേല ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാൻ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു, കാലങ്ങൾ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നിൽക്കുമ്പോൾ അൽഭുതം തോന്നാറുണ്ട്, അഞ്ചുവയസ്സിൽ അമ്മയോട് പറഞ്ഞു അമ്മയെ ഞാൻ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ എല്ലാവർക്കും മനസ്സിലായി സ്ത്രീകയിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാൻ സ്വയം ഏറ്റെടുത്തു, സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോൾ മാത്രമാണ് സർജറി യെക്കുറിച്ച്, മറ്റും ഞാൻ ചിന്തിച്ചു തുടങ്ങുന്നത്, ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചർമ്മത്തെ സംരക്ഷിക്കാനും ഞാൻ തുടങ്ങി, എന്റെതായ രീതിയിൽ ചില പൊടിക്കൈകൾ, ഡോക്ടർ അഞ്ജന മോഹന്റെ നേതൃത്വത്തിൽ skin ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു, പണ്ട് എന്നെ നോക്കി പരിഹസിച്ചവരോടും വിമർശിച്ചവരോടും നന്ദി മാത്രം കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുൻകൈയെടുത്തത് അതെ പൊരുതാൻ ഉള്ളതാണ് നമ്മുടെ ജീവിതം, പൊരുതി നേടുന്നത്‌ യാഥാർത്ഥ്യങ്ങൾ.

 ആകണം എന്ന് മാത്രം, സൗന്ദര്യം നമ്മുടെ മനസ്സിൽ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളിൽ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നാലും ചിലയിടങ്ങളിൽ ഇന്നും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും പണത്തിന്റെ പേരിലും മാറ്റിനിർത്തലുകൾ കണ്ടുവരുന്നു.


 

Makeup artist renju renjimar note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES