കുബേരൻ എന്ന ചിത്രത്തിലൂടെ മികച്ച മേക്ക് അപ്പ് ആര്ടിസ്റ്റിനുള്ള സംസ്ഥാന അവർഡ് ലഭിച്ച ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. മലയാള സിനിമ രംഗത്തെ തന്നെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ജയചന്ദ്രൻ . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമാത്തിലേറെ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. വളരെ പെട്ടെന്നാണ് അദ്ദേഹത്തെ അസുഖം മൂർച്ഛിക്കുന്നത്. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു മരണം സംഭവിച്ചത്.
ഒരു സീനിയയർ മേക്ക് അപ് ആർട്ടിസ്റ്റായി മാറുന്നതിൽ അദ്ദേഹം ഒരുപാട് വഴികൾ സഞ്ചരിക്കേണ്ടി വന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് ജയചന്ദ്രൻ തുടക്കം കുറിച്ചത്. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പൻ ആശാൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചു. 150ൽ പരം സിനിമകളിലാണ് ജയചന്ദ്രൻ മലയാളത്തിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുള്ളത്.
ഇതിനിടയിൽ ഒത്തിരി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. 2002ൽ പുറത്തിറങ്ങിയ കുബേരൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള സംസ്ഥാന അവർഡ് ലഭിക്കുന്നത്. ഇതിന് പുറമെ ഫിലിം ക്രിട്ടിക്സ് അവർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വർഷമായി ഫ്ലവേഴ്സ് ചാനലിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു.