Latest News

നീയെന്റെ ജീവനെടുത്തോ, പക്ഷേ എന്റെ രാജ്യത്തെ തൊടില്ല; മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം പറയുന്ന 'മേജര്‍' ട്രെയിലര്‍ പുറത്ത്; ചിത്രം എത്തുന്നത് മൂന്ന് ഭാഷകളില്‍

Malayalilife
 നീയെന്റെ ജീവനെടുത്തോ, പക്ഷേ എന്റെ രാജ്യത്തെ തൊടില്ല; മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം പറയുന്ന 'മേജര്‍' ട്രെയിലര്‍ പുറത്ത്; ചിത്രം എത്തുന്നത് മൂന്ന് ഭാഷകളില്‍

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ  ജീവിതം പറയുന്ന സിനിമ 'മേജര്‍' ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യക്കാരുടെ മനസ്സില്‍ വേദനയും ഒരേസമയം അഭിമാനവും തോന്നിക്കുന്ന വിധത്തിലുള്ളതാണ് ട്രെയിലര്‍. ചിത്രത്തില്‍ ആദിവി ശേഷ് ആണ് നായകനാകുന്നത്. നടന്‍ പൃഥ്വിരാജാണ് മലയാളം ട്രെയിലര്‍ റിലീസ് ചെയ്തത്.

ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 3ന് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഹിന്ദി ,തെലുങ്ക് , മലയാളം എന്നി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.


 

Major Malayalam Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക