അടുത്ത കാലത്ത് തമിഴ് സീരിയല്‍ രം?ഗത്ത് വലിയ തോതില്‍ ചര്‍ച്ചയായ നടിയാണ് മഹാലക്ഷ്മി. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറുമായുള്ള വിവാഹമായിരുന്നു ഇതിന് കാരണം. രവീന്ദറിന് അമിത വണ്ണമാണെന്ന് ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ പരിഹാസങ്ങള്‍ വന്നു. രവീന്ദര്‍ ധനികനായത് കൊണ്ടാണ് ഈ വിവാഹത്തിന് മ?ഹാലക്ഷ്മി സമ്മതിച്ചതെന്നും ആക്ഷേപം വന്നു.
രവീന്ദര്‍ ചന്ദ്രശേഖരനും മഹാലക്ഷ്മിയും 2022 സെപ്റ്റംബര്‍ മാസത്തിലാ്ണ് വിവാഹിതരായത്. ഇരുവരുടേതും പ്രണയവിവാഹമാണ്. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും ന്ദിനിയും, നട്‌പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മഹാലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഹാലക്ഷ്മി മുന്‍പ് അനില്‍ എന്നയാളുമായി വിവാഹിതയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. വിവാഹശേഷം ആദ്യമായി മഹാലക്ഷ്മി മകന്റെ ചിത്രം ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയിലാണ് മഹാലക്ഷ്മിയുടെ പോസ്റ്റ് എത്തിച്ചേര്‍ന്നത്. ചിത്രത്തില്‍ മഹാലക്ഷ്മിയും അവരുടെ പിതാവും മകനുമുണ്ട്. മഹാലക്ഷ്മിയെ പകര്‍ത്തിയത് പോലുണ്ട് മകന്‍ എന്ന് പലരും കമന്റ് ചെയ്തു.
ഇടയ്ക്ക് രവീന്ദറിന്റെ കൂടെയുള്ള ചിത്രങ്ങള്‍ മഹാലക്ഷ്മി പോസ്റ്റ് ചെയ്യാതിരുന്നപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു എന്നായി ഒരു വിഭാഗം. ഇതിനു രണ്ടുപേരും ചേര്‍ന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് രവീന്ദറാണ് മറുപടി നല്‍കിയത്.