Latest News

സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി മൈ 3;  'മഴതോര്‍ന്ന പാടം  മലരായി നിന്നെ ...വീഡിയോ ഗാനം കാണാം

Malayalilife
സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി മൈ 3;  'മഴതോര്‍ന്ന പാടം  മലരായി നിന്നെ ...വീഡിയോ ഗാനം കാണാം

സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി 'സ്റ്റാര്‍ ഏയ്റ്റ്' മൂവീസ്സിന്റെ ബാനറില്‍ തലൈവാസല്‍ വിജയ്, രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍, മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജന്‍ കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

രാജന്‍ കൊടക്കാട് എഴുതിയ വരികള്‍ക്ക്സിബി കുരുവിള സംഗീതം പകര്‍ന്ന് ചിത്രം അരുണ്‍ ആലപിച്ച 'മഴതോര്‍ന്ന പാടം  മലരായി നിന്നെ...'എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്.ജനുവരി 19ന്  തിയേറ്ററുകളില്‍ എത്തുന്ന ഈചിത്രത്തിന്റെ തിരക്കഥ  ഗിരീഷ് കണ്ണാടിപറമ്പ് എഴുതുന്നു.അബ്സര്‍ അബു, അനജ്,അജയ്, ജിത്തു,രേവതി, നിധിഷ,അനുശ്രീ പോത്തന്‍,ഗംഗാധരന്‍ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.
അസോസിയേറ്റ് ഡയറക്ടര്‍-സമജ് പദ്മനാഭന്‍,ക്യാമറ- രാജേഷ് രാജു, ഗാനരചന-രാജന്‍ കൊടക്കാട്,സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്-സതീഷ് ബി. കോട്ടായി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോട്ടി,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അമല്‍ കാനത്തൂര്‍, വിതരണം-തന്ത്ര മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.

Read more topics: # മൈ 3
MY 3 movie Lyrics Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES