തലൈവാസല്‍ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി സൗഹൃദം പ്രമേയമാക്കി രാജന് കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3 ' എന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്, സുബ്രഹ്മണ്യന്,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന,അബ്സര്അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ,അനുശ്രീ പോത്തന്,ഗംഗാധരന് പയ്യന്നൂര്തുടങ്ങിയവരും അഭിനയിക്കുന്നു.
നാല് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും തമ്മിലുള്ള ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ കഥയാണ് 'മൈത്രി '.രാജേഷ് രാജു ഛായാഗ്രണം നിര്‍വ്വഹിക്കുന്നു.ഗാനരചന- രാജന് കടക്കാട് എഴുതിയ വരികള്‍ക്ക് സിബി കുരുവിള സംഗീതം പകരുന്നു.ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണമെഴുതുന്നു.സഹ സംവിധാനം - സമജ് പദ്മനാഭന്,എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷജിത്ത് തിക്കോട്ടി,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അമല്‍ കാനത്തൂര്‍,
വിതരണം-തന്ത്ര മീഡിയ റിലീസ്,പി ആര് ഒ-എ എസ് ദിനേശ്.