Latest News

അന്നും ഇന്നും ഞങ്ങള്‍; 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷിക്കും നദിയക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ലിസി; കാര്‍ത്തികയുടെ മകന്റെ വിവാഹ ചടങ്ങില്‍ ഒത്തുകൂടിയ സന്തോഷം പങ്ക് വച്ച് ലിസിയുടെ കുറിപ്പ് ഇങ്ങനെ

Malayalilife
അന്നും ഇന്നും ഞങ്ങള്‍; 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷിക്കും നദിയക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ലിസി; കാര്‍ത്തികയുടെ മകന്റെ വിവാഹ ചടങ്ങില്‍ ഒത്തുകൂടിയ സന്തോഷം പങ്ക് വച്ച് ലിസിയുടെ കുറിപ്പ് ഇങ്ങനെ

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ ജോഷിയും ലിസിയും നദിയ നൊയ്തുവും വീണ്ടുംഒത്തുചേര്‍ന്നതിന്റെ സന്തോഷത്തിലാണ് നടി ലിസി. ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി വ്യക്തമാക്കിയത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷി സംവിധാനം ചെയ്ത ഒന്നിങ്ങുവന്നെങ്കില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മൂവരും ഒരുമിച്ച് അവസാനമായി പകര്‍ത്തിയ ചിത്രവും പങ്ക് വച്ചാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്.

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹത്തിനെത്തിയപ്പോഴാണ്  മൂവരും വീണ്ടും കണ്ടുമുട്ടിയത്. പഴയ കാല ചിത്രത്തോടൊപ്പമാണ് പുതിയ ചിത്രവും ലിസി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

'അന്നും ഇന്നും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോഷി സാറിനെ കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വച്ചാണ് കൂടിക്കാഴ്ച. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു.' ചിത്രം പങ്കുവെച്ച് ലിസി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

Read more topics: # ലിസി,# ജോഷി,# നദിയ
Lissy fb post share pic with joshey and nadia

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക