Latest News

ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും അടക്കം പതിമൂന്നോളം നിര്‍ദ്ദേശങ്ങള്‍;  വിജയ് ചിത്രം ലിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇങ്ങനെ

Malayalilife
ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും അടക്കം പതിമൂന്നോളം നിര്‍ദ്ദേശങ്ങള്‍;  വിജയ് ചിത്രം ലിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇങ്ങനെ

പ്രഖ്യാപന സമയം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് ചിത്രം ' ലിയോ'. ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സെന്‍സര്‍ ബോര്‍ഡ് വിജയ്യുടെ ലിയോയില്‍ വരുത്തിയ മാറ്റങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

പ്രധാനമായും 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ടാക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. വിജയ്യുടെ ലിയോയില്‍ ചില വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്ക്ക്.

ചോര നിറത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടതിനാല്‍ ലിയോ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കുന്നതാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. 

എന്തായാലും ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് നടനുമായ ഗൗതം വാസുദേവ് മേനോന്‍ നേരത്തെ വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്ക്കായി ചെയ്ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ വ്യക്തമാക്കിയിരുന്നു.
 

Leo censor certificate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES