Latest News

അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്; പക്ഷേ 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്; അഹാനയാണ് ദുബായില്‍ പോയപ്പോള്‍ സ്‌കൈ ഡെവിങ് ചെയ്തതിനെക്കുറിച്ച് പറഞ്ഞത്; കൃഷ്ണകുമാര്‍ സ്‌കൈ ഡൈവിംഗ് സ്വപ്‌നം സഫലമാക്കിയ വീഡിയോയുമായി ഭാര്യ

Malayalilife
അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്; പക്ഷേ 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്; അഹാനയാണ് ദുബായില്‍ പോയപ്പോള്‍ സ്‌കൈ ഡെവിങ് ചെയ്തതിനെക്കുറിച്ച് പറഞ്ഞത്; കൃഷ്ണകുമാര്‍ സ്‌കൈ ഡൈവിംഗ് സ്വപ്‌നം സഫലമാക്കിയ വീഡിയോയുമായി ഭാര്യ

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടിലെ വിശേഷണങ്ങളും, മറ്റുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ സ്‌കൈ ഡൈവിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ.

കൃഷ്ണകുമാര്‍ സ്‌കൈ ഡൈവിങ് നടത്തിയതിന്റെ വിശേഷമാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ധൈര്യമായി ചെയ്തോ എന്ന് കൃഷ്ണകുമാര്‍ പറയുന്നതുള്‍പ്പെടെ കാണിച്ച ശേഷമാണു സിന്ധു വീഡിയോ കാണിച്ചത്.

അന്ന് എന്തൊക്കെ സംസാരിച്ചുവെന്നോര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നമ്മുടെ വിശ്വാസങ്ങള്‍ക്ക് ഭയങ്കരമായി ശക്തിയേകുന്ന വീഡിയോയാണ് അതെന്നായിരുന്നു താരത്തിന്റെ മറുപടി. നമ്മുടെ മനസില്‍ വരുന്നൊരു ചിന്തയാണ് നമ്മളെ നയിക്കുന്നത്. പരമാവധി സിംപിളായും ഹംപിളായും ജീവിക്കുക. മനുഷ്യരാണ്, ഇടയ്ക്കൊക്കെ അഹങ്കാരം വന്നുപോവും. പക്ഷേ, അത് പാടില്ല. പ്രായം കൂടുന്തോറും ചിന്താഗതികളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുളളത്. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നെന്നും എന്‍സിസിയിലുണ്ടായിരുന്ന സമയത്തേ ഇതുപോലുളള ആഗ്രഹം മനസില്‍ കയറിക്കൂടിയതാണെന്നും  മകള്‍ അഹാന ആണ് സ്‌കൈ ഡൈവിംഗിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും വീഡിയോയില്‍ കൃഷ്ണകുമാര്‍ പറയുന്നുണ്ട്.  

54ാം വയസിലും ഇങ്ങനെ ചാടാന്‍ കഴിഞ്ഞതിന്റെ സന്തോഷവും നടന്‍ പങ്കുവെയ്ക്കുന്നുണ്ട്. അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പരലും പറയാറുണ്ട്. പക്ഷേ 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാനാണ് അന്ന് ആദ്യം ചാടിയത്. പേടിയുണ്ടായിരുന്നോ എന്ന് ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു. ചെറിയൊരു പേടി മനസില്‍ വേണം. എന്നാല്‍ അന്ന് ഞാന്‍ പതിവിലധികം കോണ്‍ഫിഡന്റായിരുന്നു. ഞാന്‍ അറിഞ്ഞുകൊണ്ടാണ് എല്ലാം ഓപ്പറേറ്റ് ചെയ്തത്. പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് ചെയ്യണമായിരുന്നെന്നും കൃഷ്ണകുമാര്‍ പറയുന്നു.
 

Krishnakumar Skydive Experience Sindhu Krishna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES