വിശാല്‍ ഭരദ്വാജിന്റെ സ്പൈ ത്രില്ലര്‍ ചിത്രം 'ഖുഫിയ' ട്രെയിലര്‍ എത്തി. ചിത്രം ഒക്ടോബര്‍ അഞ്ചിന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. തബുവാണ് നായിക. അലി ഫസല്‍, വാമിക ഗബ്ബി, ആശിഷ് വിദ്യാര്‍ത്ഥി, അസ്മേരി ഹക്ക് ബധോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ഭൂഷണ്‍ എഴുതിയ 'എസ്‌കേപ്പ് ടു നോവെയര്‍' എന്ന ചാരനോവല്‍ അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്. ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്ന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് ഏജന്റിന്റെ കഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്