ബോളിവുഡിന്റെ എന്നത്തേയും പ്രിയ ജോഡികളാണ് സെയ്ഫ് അലിഖാനും,കരീന കപൂറും. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. കഴിഞ്ഞ ദിവസം സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ വിവാഹത്തിന്റെ ഏഴാം വാര്‍ഷികമായിരുന്നു. താരങ്ങളുടെ വിവാഹ വാര്‍ഷിക ആഘോഷ പരിപാടികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും ആഘോഷം. പട്ടോഡി കുടുംബത്തില്‍ നടന്ന ആഘോഷരാവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 38-ാം വയസ്സിലും സീറോ സൈസില്‍ തുടരുന്ന കരീനയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. താരമായി തൈമൂറും ചിത്രങ്ങളില്‍ നിറയുന്നുണ്ട്.
കരീഷ്മ കപൂര്‍, മകളായ സമീറ കപൂര്‍, കരീനയുടെയും കരീഷ്മയുടെയും അമ്മ ബബിത, സെയ്ഫിന്റെ സഹോദരിയും അഭിനേത്രിയുമായ സോഹ അലിഖാന്‍, ഭര്‍ത്താവ് കുനാല്‍ കേമു എന്നിവരും എത്തിയിരുന്നു.
2012 ഒക്ടോബര്‍ 16 നായിരുന്നു ബോളിവുഡ് കാത്തുകാത്തിരുന്ന ആ വിവാഹം. ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിനു ശേഷമായിരുന്നു കരീനയുമായുള്ള സെയ്ഫിന്റെ വിവാഹം.