Latest News

മേക്കിങ് വീഡിയോയ്ക്ക് പിന്നാലെ ആക്ഷന്‍ രംഗങ്ങള്‍ പിറന്നതെങ്ങനെയെന്ന് കാണിച്ച് ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയുമായി വിക്രം അണിയറ പ്രവര്‍ത്തകര്‍;  സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ ചിത്രീകരണം ഇങ്ങനെ

Malayalilife
മേക്കിങ് വീഡിയോയ്ക്ക് പിന്നാലെ ആക്ഷന്‍ രംഗങ്ങള്‍ പിറന്നതെങ്ങനെയെന്ന് കാണിച്ച് ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയുമായി വിക്രം അണിയറ പ്രവര്‍ത്തകര്‍;  സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ ചിത്രീകരണം ഇങ്ങനെ

മല്‍ ഹാസനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വിക്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ജൂലൈ എട്ടിന് ഹോട്ട്സ്റ്റാറിലൂടെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വിക്രത്തി'ന്റെ മേക്കിംഗ് വിഡിയോ റിലീസായത് ആരാധകര്‍ ഏറ്റെടുത്തിരുന്നു, ഇപ്പോളിതാ
വിക്ര'ത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കമല്‍ഹാസന്‍ ഇതില്‍ കാഴ്ച വെക്കുന്നത്. കമല്‍ഹാസനെക്കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെയൊക്കെ സ്റ്റണ്ട് രംഗങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ട്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രക്ഷകര്‍ നല്‍കുന്നത്.

അന്‍പറിവ് ആണ് വിക്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ അതിഥി വേഷം 'വിക്രമി'ന്റെ പ്രത്യേകതയായിരുന്നു. റോളക്സ് എന്ന വില്ലന്‍ കഥാപാത്രമായി സൂര്യ ചിത്രത്തില്‍ തിളങ്ങി. തന്റെ സ്വപ്നസാക്ഷാത്കാരമാണ് ഇതെന്നാണ് സൂര്യ ഈ റോളിനെക്കുറിച്ച് പറഞ്ഞത്.

ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വിഡിയോയില്‍ ആരാധകര്‍ തിയേറ്ററില്‍ ആഘോഷമാക്കിയ സീനുകളുടെയെല്ലാം ഉള്‍പ്പെടുത്തിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.അന്‍പ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണവും കമല്‍ഹാസന്‍ പുഷ് അപ് ചെയ്യുന്നതും റോളക്സായി എത്തിയ സൂര്യയുടെ എന്‍ട്രിയുമെല്ലാം വീഡിയോയിലുണ്ട്.

റിലീസിന് മുന്‍പ് 200 കോടി ക്‌ളബില്‍ കയറിയ ചിത്രമാണ് വിക്രം. സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായി വ്യത്യസ്ത ഭാഷകളില്‍ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോക്സോഫീസില്‍ ഒട്ടനവധി നാഴികക്കല്ലുകള്‍ പിന്നിട്ട ചിത്രം ഒ.ടി.ടിയിലും എത്തിയിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റീലീസായത്.


 

Read more topics: # വിക്രം
Kamal Haasans behind the scenes video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക