Latest News

രോഗം സ്ഥിരികരിച്ച സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് മാസം; ഗംഗാധരന്‍ ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹം നാല് മാസം കൂടി കൂട്ടി തന്നു; പത്ത് മാസക്കാലം പ്രോഗ്രാമിന് പോകാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍; അവള്‍ പോയി മാസങ്ങള്‍ക്കുള്ളില്‍പ്രൊപ്പോസലുകള്‍; ഇന്നും  തിയേറ്ററില്‍ തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും; ഭാര്യയുടെ വേര്‍പാടിനെക്കുറിച്ച്  ബിജു നാരായണന്‍

Malayalilife
രോഗം സ്ഥിരികരിച്ച സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് മാസം; ഗംഗാധരന്‍ ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹം നാല് മാസം കൂടി കൂട്ടി തന്നു; പത്ത് മാസക്കാലം പ്രോഗ്രാമിന് പോകാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍; അവള്‍ പോയി മാസങ്ങള്‍ക്കുള്ളില്‍പ്രൊപ്പോസലുകള്‍; ഇന്നും  തിയേറ്ററില്‍ തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും; ഭാര്യയുടെ വേര്‍പാടിനെക്കുറിച്ച്  ബിജു നാരായണന്‍

മലയാളികള്‍ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പിന്നണിഗായകനാണ് ബിജു നാരായണന്‍. അദ്ദേഹത്തിന്റെ ഭാര്യ ശ്രീലതയുടെ മരണം ഇന്നും ഗായകന് തീരാ നോവാണ്. 2019 ഓഗസ്റ്റ് 19 നാണ് ശ്രീലത മരിക്കുന്നത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയുടെ അകാലത്തിലുള്ള വിയോഗത്തെക്കുറിച്ചും ആ സാന്നിധ്യം എപ്പോഴും കൂടെയുണ്ടെന്നും പറയുകയാണ് ബിജു.  
             
ആറു വര്‍ഷം കഴിഞ്ഞെങ്കിലും ആ സാന്നിധ്യം ഇപ്പോഴുമു?ണ്ടെന്നും ആ സ്ഥാനത്ത് വേറെ ഒരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നുമാണ് ബിജു പറയുന്നത്.'എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ദൈവം തന്നെയാണ് ഞങ്ങളെ ഒരുമിപ്പിച്ചതും പിന്നീട് വേര്‍പെടുത്തിയതും. ശ്രീയെ ഈ ലോകത്തു നിന്ന് കൊണ്ടുപോയതും ദൈവമാണ്. എല്ലാം വിധിയാണ്. എന്നെയും ശ്രീയെയും ഒരുമിപ്പിച്ചതും പിന്നീട് ശ്രീയെ ഈ ലോകത്തു നിന്ന് കൊണ്ടു പോയതും  രോഗ വിവരം അറിയാന്‍ വൈകി. പക്ഷെ നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. 

നാലാമത്തെ സ്റ്റേജ് ആയിരുന്നു. രോഗം സ്ഥിരീകരിച്ച സമയത്ത് ആറ് മാസമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നെ ഗംഗാധരന്‍ ഡോക്ടറുടെയടുത്ത് പോയി. അദ്ദേഹം ഒരു നാല് മാസം കൂടി കൂട്ടി തന്നു. 2018 ഒക്ടോബറില്‍ രോഗം കണ്ടുപിടിച്ചു. 2019 ഓഗസ്റ്റ് 13-ാം തിയതി ഈ ലോകത്ത് നിന്നും പോയി.

ശ്രീയുടെ രോഗവിവരം കണ്ടുപിടിച്ച പത്ത് മാസക്കാലം ഞാന്‍ പ്രോഗ്രാമുകളൊന്നും എടുത്തിരുന്നില്ല. റെക്കോര്‍ഡിംഗ്‌സ് കുറച്ച് നാളത്തേക്ക് മാറ്റി വെച്ചു. പാടാന്‍ പറ്റുന്ന മാനസികാവസ്ഥയായിരുന്നില്ല. വലിയ ഗ്യാപ്പുണ്ടായി. പിന്നീട് ശ്രീ തന്നെ നിര്‍ബന്ധിച്ചിട്ട് റെക്കോര്‍ഡിംഗിന് പോയി. ചില ചാനല്‍ പ്രോഗ്രാമുകള്‍ക്ക് പോയി. 

ശ്രീ പോയിക്കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു പ്രശ്‌നമായിരുന്നു. അത് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊവിഡ് വന്നു. 2020 മാര്‍ച്ച് മാസമായപ്പോഴേക്കും ലോക്ഡൗണായി. ആ സമയം എനിക്ക് മാനസികമായി ഭയങ്കര പ്രോബ്ലം ആയിരുന്നു. കാരണം 24 മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്നത് എന്നെ നന്നായി ബാധിച്ചു.? ശ്രീയുടെ ഓര്‍മകളില്‍ തന്നെയായിരുന്നു ഞാന്‍. 

എന്റെ വീട്ടില്‍ എല്ലാ കാര്യങ്ങളും പുള്ളിക്കാരിയാണ് ചെയ്ത് കൊണ്ടിരുന്നത്. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും ബാങ്കിംഗ് ഇടപാടുകളും ഇന്‍കം ടാക്‌സുമെല്ലാം നോക്കിയിരുന്നത് പുള്ളിക്കാരിയാണ്. അറിഞ്ഞാണോ അറിയാതെയാണോ എന്നറിയില്ല. എല്ലാ കാര്യങ്ങളും എഴുതി വെച്ച് എന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് പഠിപ്പിച്ച് എന്നെ ബോധവാനാക്കിയ ശേഷമാണ് ഈ ലോകം വിട്ടത്. 

ആ സമയത്ത് മൂത്ത മകന്‍ സിദ്ധാര്‍ത്ഥ് എല്‍എല്‍ബിയായിരുന്നു. ഇളയവന്‍ സൂര്യ പത്താം ക്ലാസിലും. വിവാഹത്തിനുള്ള പ്രൊപ്പോസലുകള്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴും. പക്ഷെ എനിക്ക് ശ്രീക്ക് പകരം ഒരാളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.

ആറ് വര്‍ഷമായെങ്കിലും എനിക്ക് വീട്ടില്‍ ശ്രീയുടെ സാന്നിധ്യം ഉണ്ട്. സിനിമയ്ക്ക് പോകുമ്പോള്‍ ചില സമയത്ത് തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും. കാരണം മുമ്പ് എനിക്ക് റെക്കോര്‍ഡിംഗ് ഇല്ലാതിരിക്കുകയും പിള്ളേര്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ ഞങ്ങളുടെ ആകെപ്പാടെയുള്ള ഹോബി സിനിമയാണ്. ഞങ്ങള്‍ ഒരുമിച്ചേ സിനിമയ്ക്ക് പോകുമായിരുന്നുള്ളൂ. ട്രാവലിംഗ് സമയത്ത് ഞാന്‍ ശ്രീയെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഇപ്പോഴും ഫ്‌ലൈറ്റ് പൊങ്ങുമ്പോള്‍ പുള്ളിക്കാരി കൂടെയുണ്ടെന്ന അടുത്തുണ്ടെന്ന ഫീലിംഗ് ആണ്. ഈ സംസാരിക്കുന്ന സമയത്തു പോലും ശ്രീയുടെ സാന്നിധ്യം അറിയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടാണ് വേറൊരാളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്തത്.

ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ 'ദൂരെ ദൂ?രെ ഇതള്‍ വിരിയാനൊരു....' എന്ന പാട്ടിന് രണ്ടുമൂന്നു അവാര്‍ഡുകള്‍ കിട്ടിയിരുന്നു. അതില്‍ റെഡ് എഫ് എമ്മിന്റെ അവാര്‍ഡ് വാങ്ങാന്‍ ഞാനും ശ്രീയും മക്കളും കൂടിയാണ് പോയത്. ഞങ്ങള്‍ ഒരുമിച്ചു പോയ അവസാനത്തെ ഫംഗ്ഷന്‍ അതായിരുന്നു. പ്രളയത്തിന്റെ സമയമാണന്ന്. അന്ന് ഞങ്ങള്‍ അവാര്‍ഡ് വാങ്ങി അഡ്‌ലക്‌സില്‍ നിന്ന് വരുമ്പോള്‍ കാരണം ആലുവ പാലത്തിലൊക്കെ ഗതാഗതം നിയന്ത്രിച്ച് അടച്ചിട്ടിരിക്കുകയാണ്. എന്റെ ഈ വീട്ടിലൊക്കെ പത്തടിയിലധികം വെള്ളം കയറി. 

വെള്ളമിറങ്ങിക്കഴിഞ്ഞ് ക്ലീനിംഗ് ഒക്കെ ഞങ്ങള്‍ ചെയ്തു. അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. അതുവരെ ഒരു സൂചന പോലുമുണ്ടായിരുന്നില്ല. അന്നു പോയ ചിത്രങ്ങളൊക്കെ കാണുമ്പോള്‍ വല്ലാത്തൊരു നൊമ്പരമാണ്. അതൊക്കെ ഇപ്പോഴും വേട്ടയാടുന്നതാണ്...'' ബിജു നാരായണന്‍ പറയുന്നു.

 ഗായകന്റെ വാക്കുകളിലെ ഇടര്‍ച്ചയും നൊമ്പരവും കണ്ട് കാഴ്ചക്കാരും തങ്ങളു?ടെ ദുഃഖം കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ കിട്ടുകയെന്നതു തന്നെയാണ് വലിയ ഭാഗ്യമെന്നതടക്കമാണ് കമന്റുകള്‍.
 

biju narayanan about his wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES