അനൗണ്‍സ്മെന്റ് മുതല്‍ പ്രേക്ഷകര്‍ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ഇപ്പോളിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങള്‍ സെക്കന്‍ഡ് ലുക്കില്‍ അല്പം ഗൗരവത്തിലാണ്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം വെഫേറര്‍ ഫിലിംസ് ആണ് വിതരണം . എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.