ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താരയുടെ രണ്ടാം ഭാഗത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും; ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
topbanner
 ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താരയുടെ രണ്ടാം ഭാഗത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും; ചിത്രീകരണം പുരോഗമിക്കുന്നു

ന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമായ
കാന്താരയുടെ രണ്ടാം ഭാഗത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും. കര്‍ണാടകത്തിലെ ബൈന്ദൂരിനു സമീപത്തെ ഒരു ഗ്രാമത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു. 

ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്നത്. എസ് .എസ് രാജ മൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ എന്‍.ടി.ആറും മലയാളത്തിന് ഏറെ പരിചിതനാണ്.

കാന്താര : എ ലെജന്റ് ചാപ്ടര്‍ വണ്‍ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടിയുടെ ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

 ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം : ബി. അജനീഷ് ലോക്നാഥ് .പ്രൊഡകഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാന്‍. 16 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ ബഡ്ജറ്റ്. മൂന്നിരട്ടി ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കന്നത്. ഫാന്റസിയും മിത്തും ചേര്‍ന്ന് തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ വന്‍ ചലനം ഉണ്ടാക്കിയ ചിത്രമാണ് കാന്താര.

Read more topics: # കാന്താര
Jr NTR to play Kantara

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES