ഹൃതിക് റോഷനെ നായകനാക്കി യാഷ് രാജ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ വാര്‍ 2വില്‍ ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തില്‍ എത്തുന്നു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തെ കൊണ്ടുവരാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കാസ്റ്റിങ് എന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് എന്‍ട്രി കൂടിയാകും വാര്‍ 2.
പത്താന്‍ ഒരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ വാര്‍ 2019 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.മേജര്‍ കബീര്‍ എന്ന റോ ഏജന്റിന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഹൃത്വിക് അവതരിപ്പിച്ചത്. എന്നാല്‍ സീക്വല്‍ സംവിധാനം ചെയ്യുക അയന്‍ മുഖര്‍ജി ആണ്.രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്ര സീക്വലുകളുടെ സംവിധായകന്‍ കൂടിയാണ് അയന്‍ മുഖര്‍ജി.
പത്താന്‍ വേഴ്‌സസ് ടൈഗര്‍ എന്ന പേരില്‍ ഷാരൂഖ് ഖാനെയും സല്‍മാനെയും പ്രധാന കഥാപാത്രങ്ങളാക്കി വമ്പന്‍ സിനിമയും യാഷ് രാജ് ലക്ഷ്യമിടുന്നുണ്ട്. റിലീസിന് ഒരുങ്ങുന്ന ടൈഗര്‍ 3 യില്‍ ഇമ്രാന്‍ ഹാഷ്മി ആണ് സല്‍മാന്‍ ഖാന്റെ വില്ലനായി എത്തുന്നത്.