Latest News

കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്സ്' ടീസറെത്തി; ഞെട്ടിച്ച് നിമിഷയും ഷൈന്‍ ടോം ചാക്കോയും

Malayalilife
 കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്സ്' ടീസറെത്തി; ഞെട്ടിച്ച് നിമിഷയും ഷൈന്‍ ടോം ചാക്കോയും

2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ട'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ 'ജിഗര്‍താണ്ട ഡബിള്‍ എക്‌സ്' ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെയാണ് തിരക്കഥയും.എസ്. ജെ സൂര്യയും രാഘവ ലോറന്‍സും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍ എത്തുന്നു. കൂടാതെ ഷൈന്‍ ടോം ചാക്കോയേയും ടീസറില്‍ കാണാം. നിമിഷ സജയന് മികച്ച കഥാപാത്രമാണ് ചിത്രത്തിലെന്നത് വ്യക്തമാണ്.

ജിഗര്‍തണ്ട ഡബിള്‍എക്‌സ് 1975-ല്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്.

Read more topics: # ജിഗര്‍താണ്ട
Jigarthanda DoubleX Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES