Latest News

ജയം രവി, കല്യാണി പ്രിയദര്‍ശന്‍, കൃതി ഷെട്ടി ചിത്രം 'ജീനി'; വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം

Malayalilife
 ജയം രവി, കല്യാണി പ്രിയദര്‍ശന്‍, കൃതി ഷെട്ടി ചിത്രം 'ജീനി'; വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം

രോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് ജയം രവി. ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ച് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകള്‍ നടന്നു. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിര്‍മിക്കുന്നത്.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ - മഹേഷ് മുത്തുസ്വാമി, മ്യുസിക്ക് - എ ആര്‍ റഹ്മാന്‍, ആര്‍ട്ട് ഡയറക്ടര്‍ - ഉമേഷ് ജെ കുമാര്‍ , എഡിറ്റിങ്ങ് - പ്രദീപ് ഇ രാഘവ്, ആക്ഷന്‍ ഡയറക്ടര്‍ - യാനിക്ക് ബെന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - കെ. അശ്വിന്‍, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ - കെ ആര്‍ പ്രഭു.

വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന  ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വന്‍ ക്യാന്‍വാസിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പി ആര്‍ ഒ - ശബരി

Jayam Ravi Krithi Shetty Kalyani Priyadarshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES