എ ആര് എം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിന് ശേഷം ടൊവിനോ തോമസ് നായകനാവുന്ന ഇന്‍വിസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'ഐഡന്റിറ്റി'. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അഖില്‍ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷയാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
ട്രെയ്ലര് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ട്രെയിലറിലെ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമാണ്. മലയാള സിനിമയില്‍ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന മറ്റൊരു സിനിമ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര് ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോയാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
എം ആര് രാജാകൃഷ്ണന് ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്. രാഗം മൂവീസിന്റെയും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും ബാനറില്‍ രാജു മല്യത്ത്, ഡോ റോയ് സിജെ എന്നിവര്‍ ചേര്‍ന്നാണ് 'ഐഡന്റിറ്റി' നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാന്, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.
ഡോക്ടര്‍, തുപ്പരിവാലന്, ഹനുമാന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. തമിഴ് ചിത്രമായ മാവീരനിലൂടെ ശ്രദ്ധിക്കപ്പെട്ട യാനിക് ബെന്‍, ഫീനിക്സ് പ്രബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോയാണ്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, സൗണ്ട് മിക്സിങ് എം ആര് രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍ സാബി മിശ്ര, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ് റോണക്സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്സ് ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍, ഫീനിക്സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍ അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രധ്വി രാജന്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്സ് അനസ് ഖാന്, ഡിഐ ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ് ഷണ്മുഖ പാണ്ഡ്യന് എം, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര് ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.