ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐഡന്റിറ്റിയില്‍ ജോയിന്‍ ചെയ്ത് നടി തൃഷ. ലോക്കേഷനില്‍ താരം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ അറിയിച്ചു.
ഐഡന്റിറ്റി സിനിമയുടെ ലോകത്തേയ്ക്ക് തൃഷയ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ടൊവിനോ തോമസ് വീഡിയോ പങ്കുവെച്ച് കുറിച്ചു. ഇപ്പോള്‍ ഒരുമിച്ചുള്ള ഒരു തകര്‍പ്പന്‍ ആക്ഷന്‍ സെറ്റ് പൂര്‍ത്തിയാക്കുന്നുവെന്നും കൂടുതല്‍ തീവ്രമായ ചിത്രീകരങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ടൊവിനോ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഫോറന്‍സിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖില്‍ പോള്‍ അനസ് ഖാന്‍ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റി. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിനയ് റായും ഉണ്ട്. മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ ചിത്രമായ ക്രിസ്റ്റഫറിലൂടെയാണ് വിനയ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.
ഗോവയില്‍ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ അവസാനിക്കും. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററില്‍ എത്തിക്കും.
എറണാകുളം, ബംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഐഡന്റിറ്റിയുടെ ചിത്രീകരണം. 50 കോടിയുടെ മുതല്‍ മുടക്കില്‍ നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.