മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ അർജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉൾഫ്' സ്ത്രീവിരുദ്ധവുമായ, 'പുരുഷപക്ഷ' സിനിമയാണെന്ന്
തുറന്ന് പറയുകയാണ് താരം. ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വേട്ടക്കാരായ രണ്ട് പുരുഷന്മാരിൽ നിന്നും തനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതി എന്ന് തീരുമാനിക്കേണ്ടി വരുന്ന സ്ത്രീയെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നും പുരുഷനില്ലാതെ സ്ത്രീക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് സിനിമ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നാണ് പറയുന്നു.
കുറിപ്പ് ചുവടെ:
'Wolf സിനിമ കണ്ടു...തികച്ചും സ്ത്രീവിരുദ്ധമായ സിനിമ...സിനിമയുടെ തുടക്കത്തിൽ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാർകിടയിൽ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതിയെന്ന് തീരുമാനിക്കുന്ന പുരുഷപക്ഷ സിനിമ...ഒരു പുരുഷനില്ലാതെ സ്ത്രിക്ക് മുന്നോട്ട് പോകാനെ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ...എല്ലാ പരിമിധികൾക്കിടയിൽ നിന്നും ലോക പോലീസിൽ ഒട്ടും മോശമല്ലാത്ത സ്ഥാനമുണ്ടാക്കിയ കേരളാ പോലീസിനെ വെറും മാരാക്കി,വാതിൽ പടിയിൽ കാവൽ നിർത്തി,മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇടുക്കിയിൽ ജനിച്ചു വളർന്ന ആഫ്രിക്കയിലെ വേട്ടക്കാരനെ ദാവൂദ് ഇബ്രാഹിം ആക്കുന്ന സിനിമ...ഈ രണ്ട് ആൺ പൊട്ടൻമാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവർക്ക് അറിയാഞ്ഞിട്ടല്ല... മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങൾ ചോറു കൊടുത്ത് വളർത്തിയ വളർത്തുനായിക്കൾ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കൂ...'
Wolf സിനിമ കണ്ടു...തികച്ചും സ്ത്രിവിരുദ്ധമായ സിനിമ...സിനിമയുടെ തുടക്കത്തിൽ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട്...
Posted by Hareesh Peradi on Monday, April 26, 2021