പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? താരസംഘടനക്കെതിരെ വിമർശനവുമായി ഹരീഷ് പേരടി

Malayalilife
പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? താരസംഘടനക്കെതിരെ വിമർശനവുമായി ഹരീഷ് പേരടി

കലാഭവൻ മണിയുടെ സഹോദരനും നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നൽകാത്തതിൽ വിമർശനം ഉന്നയിച്ചു നടൻ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കണ്ടില്ല. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല എന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.

ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ എന്നും ഹരീഷ് പേരടി കുറിച്ചു. ഷാരൂഖ് ഖാന് താരസംഘടനയുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ എന്തുകൊണ്ട് ആർഎൽവി രാമകൃഷ്ണന് അത് പറ്റുന്നില്ലെന്നും പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അ.ങ.ങ.അ എന്ന സിനിമാ അഭിനയ കലാകാരന്മാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല ...പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..നിങ്ങളൊക്കെ നല്ല നടി നടന്മാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്...ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ...അയാൾ ആനന്ദനൃത്തമാടട്ടെ...മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം...മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ...എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?...

നേരത്തെ രാമകൃഷ്ണന് പിന്തുണയുമായി ഹരീഷ് പേരടി എത്തിയിരുന്നു. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം- എന്നാണ് അദ്ദേഹം കുറിച്ചത്.

Read more topics: # ഹരീഷ് പേരടി
Hareesh Peradi about rlv

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES