Latest News

നടി ഹന്‍സിക മോട്വാനിക്ക് മാംഗല്യം; വിവാഹം ഡിസംബറില്‍ 450 വര്‍ഷം പഴക്കമുള്ള ജയ്പൂര്‍ കൊട്ടാരത്തില്‍;  വരനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വക്കാതെ താരം

Malayalilife
നടി ഹന്‍സിക മോട്വാനിക്ക് മാംഗല്യം; വിവാഹം ഡിസംബറില്‍ 450 വര്‍ഷം പഴക്കമുള്ള ജയ്പൂര്‍ കൊട്ടാരത്തില്‍;  വരനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വക്കാതെ താരം

നടി ഹന്‍സിക മോട്വാനി വിവാഹിതയാവുന്നു. ഈ വര്‍ഷം ഡിസംബറില്‍ ജയ്പുരില്‍വെച്ചാകും വിവാഹം. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്.  തികച്ചും രാജകീയമായാവും വിവാഹം നടക്കുക.

എന്നാല്‍, വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കൊട്ടാരത്തില്‍ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. അതേസമയം, വിവാഹത്തെക്കുറിച്ച് നടിയോ അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

ഹന്‍സിക ജനിച്ചത് മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹന്‍സിക. ബിസ്സിനസ്സുകാരനാണ് പിതാവ് പ്രദീപ് മോട്വാനി, മാതാവ് മോന മോട്വാനി ഡെര്‍മറ്റോളജിസ്റ്റുമാണ്.

തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതില്‍ നായകനായി അഭിനയിച്ചത് അല്ലു അര്‍ജുന്‍ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂര്‍ എന്ന ചിത്രത്തിലാണ്. 2008 ല്‍ കന്നടയിലും നായിക വേഷത്തില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മില്‍ ഗയയിലും ഹന്‍സിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹന്‍സികയുടെ അടുത്ത പ്രോജക്റ്റ്.

നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. നടി തന്റെ കാമുകിയാണെന്ന് ചിമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു.

Hansika Motwani to tie the knot in December

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക