സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതവും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി എത്തിയിരിക്കുകയാണ്. അടുത്തിടെ മയോനി എന്ന ഗായിക പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദര്‍ വളരെ മോശമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മിക്ക പോസ്റ്റുകള്‍ക്കും താഴെ വളരെ മോശം കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതിന്റെ ചൂടാറും മുന്നേ മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം സ്റ്റോറിയായിട്ടാണ് ഗ്രീനി ഡേ എന്ന കാപ്ഷന്‍ നല്‍കി ചിത്രം പങ്കുവച്ചത്. ആ സ്റ്റോറിയുടെ മൂലയ്ക്ക് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത വിധം രണ്ടു പേരുകളാണ് ടാഗ് ചെയ്തിരിക്കുന്നത്. അദ്വൈത പത്മകുമാര്‍ എന്ന അക്കൗണ്ടും പ്രിയ നായരുടേതും. അതില്‍ അദ്വൈത എന്ന ദുബായ്ക്കാരിയാണ് ഗോപിസുന്ദറിനൊപ്പം ഈ ചിത്രത്തില്‍ നില്‍ക്കുന്നത്. പിന്നാലെയാണ് തങ്കപ്പന്‍ ലൗ എന്ന കാപ്ഷനിട്ട് തന്റെ പെറ്റ് ഡോഗിനൊപ്പം ഗോപിസുന്ദറും അദ്വൈതയും നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. ആ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്ത് ടാഗിങ്ങുമില്ലാതെയാണ് ചിത്രം പങ്കുവച്ചതും.
എന്നാല്‍ ആദ്യ പോസ്റ്റില്‍ നിന്നു തന്നെ അദ്വൈതയെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു. ഗായികയായും ഡാന്‍സറായും നടിയായും എല്ലാം പ്രവര്‍ത്തിക്കുന്ന അദ്വൈതയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ തേടുന്നത്. അതേസമയം, ഗോപിസുന്ദറിന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാകുന്ന കോമണ്‍ ഫീച്ചറാണ് മൂക്കുത്തി. ആ മൂക്കുത്തി അദ്വൈതയ്ക്കും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. അദ്ദേഹത്തിന്റെ ഭാര്യ പ്രിയ ഗോപിസുന്ദര്‍ ഒരു തനിനാടന്‍ സ്ത്രീയാണ്. അതിനു ശേഷം ലിവിംഗ് ടുഗെദറിലായിരുന്ന അഭയാഹിരണ്‍മയി തികച്ചും ഫാഷനബിള്‍ ആയ മൂക്കുത്തിയാണ് ധരിച്ചിരുന്നത്. പിന്നീട് വന്ന അമൃതാ സുരേഷിനും അദ്ദേഹം ആദ്യം സമ്മാനിച്ച ഗിഫ്റ്റ് മൂക്കുത്തിയാണെന്ന് അമൃത ഒരു ഇന്റര്‍വ്യൂവില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനു ശേഷം വന്ന മയോണി എന്ന പ്രിയയ്ക്കും ഇപ്പോള്‍ അദ്വൈതയ്ക്കും മനോഹരമായ ഫാന്‍സി മൂക്കുത്തികള്‍ ഒരു വീക്ക്നെസ് തന്നെയാണ്. ഇപ്പോള്‍ ഗോപിസുന്ദറിനും.
പച്ച നിറത്തിലുള്ള ടിഷര്‍ട്ട് ധരിച്ചാണ് ഗോപി സുന്ദര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുപ്പ് വസ്ത്രമാണ് അദ്വൈത അണിഞ്ഞിരിക്കുന്നത്. വളര്‍ത്തുനായയെ കയ്യിലെടുത്തുപിടിച്ചിട്ടുമുണ്ട് ഗോപി സുന്ദര്‍. 'തങ്കപ്പന്‍ ലവ്' എന്നാണ് നായക്കുട്ടിയെക്കുറിച്ച് ഗോപി അടിക്കുറിപ്പെഴുതിയിരിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ രൂക്ഷമായ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ളയാളാണ് ഗോപി സുന്ദര്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന് ദയയില്ലാതെ പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടു. ചിലപ്പോഴൊക്കെ ഗോപി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുമുണ്ട്. ഒരുപക്ഷെ, മോശം കമന്റുകള്‍ ഒഴിവാക്കാം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കും ഇപ്പോള്‍ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോള്‍ കമന്റ് ബോക്സും ടാഗിങ്ങും ഒഴിവാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.