Latest News

ഞങ്ങളുടെയൊക്കെ കല്ലറയില്‍ ഇടിച്ച് കുത്തി ആളാ;  ചിരി പടര്‍ത്തി ജയസൂര്യ ചിത്രം 'എന്താടാ സജി', സ്‌നീക്ക് പീക്ക് പുറത്ത്

Malayalilife
ഞങ്ങളുടെയൊക്കെ കല്ലറയില്‍ ഇടിച്ച് കുത്തി ആളാ;  ചിരി പടര്‍ത്തി ജയസൂര്യ ചിത്രം 'എന്താടാ സജി', സ്‌നീക്ക് പീക്ക് പുറത്ത്

യസൂര്യ നായകനാകുന്ന ചിത്രം 'എന്താടാ സജി' ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 'എന്താടാ സജി' എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടു.

വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം  ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.

നിങ്ങളെ ചിരിപ്പിക്കാന്‍ എന്താടാ സജി സ്‌നേയ്ക് പീക്ക് വീഡിയോ പുറത്തിറങ്ങി....ഹിറ്റ് രാജാക്കന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും നിവേദ തോമസും ഒന്നിക്കുന്ന മാജിക്ക് ഫ്രെയിംസിന്റെ കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'എന്താടാ സജി'ഏപ്രില്‍ 8ന് തിയ്യേറ്ററുകളില്‍ എത്തുന്നു....

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് എന്താടാ സജി നിര്‍മ്മിക്കുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. ക്യാമറ-ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എഡിറ്റിങ്-രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ടസ്‌കോര്‍-ജെക്ക്‌സ് ബിജോയ്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്.

Read more topics: # എന്താടാ സജി
Enthada Saji Sneak Peek

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES