മലയാള സിനിമയിലെ എല്ലാ നടിമാര്‍ക്കും ഒരുകാലത്ത് ശബ്ദം നല്‍കി കൊണ്ട് തന്നെ ഏറെ ശ്രദ്ധേയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് മീന നെവില്‍. നിരവധി പേർക്ക് ശബ്ദം നൽകിയ മീന ഇപ്പോൾ തന്നെ അത്ഭുതപ്പെടുത്തിയ ഡബ്ബിംഗ് ശൈലിയായിരുന്നു നിത്യഹരിത നടന്‍ പ്രേം നസീറിന്റേതെന്ന് തുറന്ന് പറയുകയാണ്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീന മനസ്സുതുറന്നത്. താന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പവും ഡബ്ബ് ചെയ്തിട്ടുണ്ടെന്നും മീന പറഞ്ഞു.
‘നസീര്‍ സാറിന്റേതായിരുന്നു എന്നെ അതിയശപ്പെടുത്തിയ ഡബ്ബിംഗ്. വീണ്ടും ചലിക്കുന്ന ചക്രം ഡബ്ബ് ചെയ്യാനായി പോകുമ്പോള്‍ നസീര്‍ സാര്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തരംഗിണി സ്റ്റുഡിയോയിലായിരുന്നു. സ്‌ക്രീനില്‍ നോക്കിയല്ല നസീര്‍ സാര്‍ ഡബ്ബ് ചെയ്യുന്നത്. അദ്ദേഹം സ്‌ക്രിപ്റ്റ് നോക്കിയാണ് ഡബ്ബ് ചെയ്തിരുന്നത്. എനിക്ക് ഭയങ്കര അതിയശമായി പോയി.
നോക്കാതെയാണ് ഡബ്ബ് ചെയ്യുന്നത്. അപ്പോള്‍ സ്റ്റുഡിയോയിലുണ്ടായിരുന്ന അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ കാര്യം ചോദിച്ചു. അദ്ദേഹം എന്താ സ്‌ക്രീന്‍ നോക്കാതെ ഡബ്ബ് ചെയ്യുന്നതെന്ന് ചോദിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു. നസീര്‍ സാറിന് അറിയാം രണ്ട് ഡയലോഗ് കഴിഞ്ഞാല്‍ ഒരു കോമ, ഒരു പുള്ളി , അവിടെ രണ്ട് ചിരിയാണെങ്കില്‍ അങ്ങനെ, അത് അദ്ദേഹത്തിന് കറക്ടാണ്. ചെയ്ത വോയ്‌സ് സ്‌ക്രിപ്റ്റിലുള്ളതുപോലെ കറക്ടായി തന്നെ അദ്ദേഹം ചെയ്യുകയും ചെയ്യുമെന്ന് അസോസിയേറ്റ് പറഞ്ഞു’, മീന പറയുന്നു.