മലയാളത്തിലും തമിഴിലും ഒരുകാലത്ത് ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു മീര ജാസ്മിന്‍. റണ്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. മീര ജാസ്മിന് തമിഴില്‍ റണ്‍ സിനിമയുടെ സംവിധായകനായ ലിംഗുസ്വാമി സംവിധാനം ചെയ്ത സണ്ടക്കോഴി വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. എന്നാൽ ഇപ്പോള്‍ സണ്ടക്കോഴിയിലേക്ക് മീര ജാസ്മിന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ലിംഗുസ്വാമി. ടൂറിംഗ് ടാക്കീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ലാണ് സണ്ടക്കോഴി ഇറങ്ങുന്നത്. അന്ന് വലിയ നായകനല്ലാതിരുന്ന വിശാലിനെയായിരുന്നു ചിത്രത്തിലേക്ക് തീരുമാനിച്ചിരുന്നത്. സിനിമയുടെ ചര്‍ച്ച നടക്കുന്നതിനിടെ ഒരു ദിവസം മീര ജാസ്മിന്‍ ഓഫീസിലെത്തിയെന്ന് ലിംഗുസാമി പറയുന്നു. പുതിയ സിനിമയുടെ വിവരങ്ങളെല്ലാം ചോദിച്ച നടി കഥ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. നിങ്ങള്‍ അഭിനയിക്കാത്ത സിനിമയുടെ കഥ എന്തിനാണെന്ന് താന്‍ ചോദിച്ചെങ്കിലും കഥ കേള്‍ക്കണമെന്ന് വാശി പിടിച്ച് മീര ജാസ്മിന്‍ അവിടെ തന്നെയിരുന്നു.
ഒടുവില്‍ കഥ പറഞ്ഞതും തന്നെ ഈ ചിത്രത്തില്‍ ഒഴിവാക്കിയത് എന്തിനാണെന്ന് ചോദിച്ച് മീര കരയാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
പുതിയ നായികയെയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് ആ റോള്‍ തരണമെന്ന് നിര്‍ബന്ധിച്ചുവെന്നും വിശാലിനോടും നിര്‍മാതാക്കളോടും സംസാരിക്കാമെന്ന് മീര പറഞ്ഞുവെന്നുമാണ് ലിംഗുസാമി പറയുന്നത്. ആ സമയത്ത് കന്നടയില്‍ അഭിനയിക്കുകയായിരുന്ന ദീപിക പദുക്കോണിനെയായിരുന്നു സിനിമയിലേക്ക് ആദ്യം വിചാരിച്ചിരുന്നതെന്നും അവര്‍ 20 ലക്ഷം പ്രതിഫലം ആവശ്യപ്പെട്ടതോടെ ഒഴിവാക്കുകയായിരുന്നെന്നും ലിംഗുസാമി പറഞ്ഞു. പിന്നീട് മീര ജാസ്മിനെ തന്നെ ചിത്രത്തിലേക്ക് നായികയായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മീരയ്ക്ക് തമിഴിലും തിരക്കേറിയെന്നും ലിംഗുസാമി പറഞ്ഞു.