നടൻ കോട്ടയം പ്രദീപിന്റെ വിയോഗവർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 61 വയസായാരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇന്ന് പുലർച്ചെ അന്ത്യം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം വിളിച്ച് ആറാട്ടിന്റെ വിശേഷങ്ങള്‍ ചോദിച്ചിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേസമയം ആറാട്ടിന്റെ ഭാഗമായ നെടുമുടി വേണുവിനും തന്റെ ചീഫ് അസോസിയേറ്റ് ആയ ജയനും പിന്നാലെ ഇപ്പോല്‍ പ്രദീപും യാത്രയായിരിക്കുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്. ' നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. 'ആറാട്ടി'ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍
നിരവധി താരങ്ങളാണ് പ്രദീപിന് ആദരഞ്ജാലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ വിനീത് ശ്രീനിവാസന്‍, വിജയ് ബാബു തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകള്‍, ഒരുപാടു നല്ല ഓര്‍മ്മകള്‍... കൂടുതല്‍ എഴുതാനാവുന്നില്ല.. Rest in Peace എന്നായിരുന്നു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.