മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കോട്ടയം പ്രദീപ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ വിയോഗ വാർത്ത വന്നതോടെ ഏറെ ഞെട്ടലിൽ ആണ് ആരാധകർ. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ വിയോഗം എന്നാണ് പ്രദീപിന്റെ മരണത്തെക്കുറിച്ച് നാദിര്‍ഷ പറയുന്നത്. അത്രയും പോസിറ്റീവ് എനര്‍ജിയോടെ നിന്ന ഒരു മനുഷ്യന്‍ പെട്ടെന്നൊരു ദിവസം ഇല്ലാതെയാകുക എന്നത് വളരെ വേദനയാണെന്ന് താരം തുറന്ന് പറയുകയാണ്.
വിണ്ണെ താണ്ടി വരുവായയില്‍ പ്രദീപേട്ടനുണ്ടാക്കിയ തരംഗമാണ് അദ്ദേഹത്തെ അമര്‍ അക്ബര്‍ അന്തോണിയില്‍ കാസ്റ്റ് ചെയ്യാനുള്ള കാരണം. എഴുത്തുകാരും താനും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും നാദിര്‍ഷ പറയുന്നു. ഇന്ദ്രജിത്തിന്റെ അച്ഛനായി അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ അത് കറക്ട് എന്നായിരുന്നു എല്ലാവരുടേയും പ്രതികരണം. എന്നാല്‍ എങ്ങനെയാകും അദ്ദേഹം അത് അവതരിപ്പിക്കുക എന്ന ചെറിയ ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ പ്രദീപേട്ടന്‍ ആ വേഷം അതിഗംഭീരമാക്കിയെന്നാണ് നാദിര്‍ഷ പറയുന്നത്. ആ കാസ്റ്റിംഗ് കൃത്യമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലേക്ക് എത്തിയപ്പോള്‍ അദ്ദേഹമല്ലാതെ മറ്റൊരു ചോയ്‌സ് പോലുമുണ്ടായിരുന്നില്ലെന്നാണ് നാദിര്‍ഷ പറയുന്നത്.
അമര്‍ അക്ബര്‍ അന്തോണിയുടെ ചീത്രീകരണത്തിനിടെയുണ്ടായ അനുഭവവും നാദിര്‍ഷ പറയുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുമ്പോള്‍ ഇന്ദ്രജിത്തിന്റെ അച്ഛന്‍ വേഷമാണ് എന്നല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് നാദിര്‍ഷ പറയുന്നത്. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് പ്രദീപ് ഇമോഷണലായെന്നാണ് നാദിര്‍ഷ ഓര്‍ക്കുന്നത്. എനിക്കിത്ര വലിയ ഒരു വേഷം തന്നതില്‍ ഒരുപാട് സന്തോഷം ഇക്ക എന്ന് പറഞ്ഞായിരുന്നു പ്രദീപ് കെട്ടിപ്പിടിച്ചതെന്നാണ് നാദിര്‍ഷ പറയുന്നത്. തന്നേക്കാള്‍ പ്രായമുണ്ടെങ്കിലും കോട്ടയം പ്രദീപ് തന്നെ ഇക്കാ എന്നായിരുന്നു വിളിക്കുക എന്നും നാദിര്‍ഷ ഓര്‍ക്കുന്നു.
വളരെ നല്ല മനുഷ്യനായിരുന്നു പ്രദീപ് എന്നാണ് നാദിര്‍ഷ പറയുന്നത്. ലൊക്കേഷനില്‍ വന്ന് കോസ്റ്റിയൂം മാറണമെങ്കിലും അദ്ദേഹം റൂമില്‍ നിന്നെത്തുക ഇന്‍സേര്‍ട്ട് ചെയ്ത്, ബെല്‍റ്റൊക്കെ കെട്ടി, ഷൂവൊക്കെയിട്ട് കുട്ടപ്പനായാണ് എന്നാണ് നാദിര്‍ഷ പറയുന്നത്. വന്ന ഉടനെ എല്ലാവരുടേയും കൈ പിടിച്ച് ചിരിയോടെ ഗുഡ് മോണിംഗ് പറയും. അതൊരു പോസിറ്റീവ് എനര്‍ജിയാണന്നും ഒരിക്കലും വാടിയ മുഖത്തോടെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും നാദിര്‍ഷ പറയുന്നു. അതേസമയം വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു പ്രദീപ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നാദിര്‍ഷ പറയുന്നത്. അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് തന്നോട് അതേക്കുറിച്ച് പറയുന്നതെന്നാണ് നാദിര്‍ഷ പറയുന്നത്.