ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത് എന്ന് മോഹന്‍ലാല്‍; മനസ്സ് തുറന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണന്‍

Malayalilife
 ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത് എന്ന് മോഹന്‍ലാല്‍; മനസ്സ് തുറന്ന് സംവിധായകൻ  ബി ഉണ്ണികൃഷ്ണന്‍

ലയാളി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു  മോഹന്‍ലാല്‍ ചിത്രം ആറാട്ട് റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയെ കുറിച്ച്  പ്രതീക്ഷകള്‍ ഏറെയായിരുന്നു.  ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വലിയൊരു വിരുന്ന് നല്‍കുന്ന മാസ് ചിത്രമാണെന്നുള്ള മുന്‍വിധികളെല്ലാം നിലനിര്‍ത്തി കൊണ്ടാണ്  വരുന്നത്. മോഹന്‍ലാലിന്റെ അഴിഞ്ഞാട്ടമാണ് ആറാട്ട് ആയി എത്തിയിരിക്കുന്നതെന്നാണ് പ്രധാനമായും പറയുന്നത്. കോമഡിയും ആക്ഷനും മാസുമൊക്കെ ചേര്‍ന്ന കിടിലന്‍ മൂവിയായി ആറാട്ട് മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ആറാട്ടിന്റെ പിറവിയെക്കുറിച്ചും മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള ബി ഉണ്ണികൃഷ്ണന്‍  മനോരമ ഓണ്‍ലൈനിന്് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കുറെ നാളുകളായി ഞാനും ഉദയനും കൂടി മോഹന്‍ലാലിനു വേണ്ടിയൊരു സിനിമ വര്‍ക്ക് ചെയ്യുന്നു. ആദ്യം സംസാരിച്ച സിനിമ ഈ കോവിഡ് കാലത്ത് ഷൂട്ട് ചെയ്യാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. പല സംസ്ഥാനങ്ങളിലായിട്ടായിരുന്നു അതിന്റെ ലൊക്കേഷന്‍. അപ്പോള്‍ ലാല്‍ സര്‍ തന്നെയാണ് കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു സമ്പൂര്‍ണ എന്റര്‍ടെയ്‌നറിനെക്കുറിച്ച് ആലോചിക്കാന്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലമായതിനാലായിരുന്നു മോഹന്‍ലാല്‍ അങ്ങനൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ആളുകളെല്ലാം ഡാര്‍ക്ക് അടിച്ചിരിക്കുന്ന സമയമാണല്ലോ! അങ്ങനെയാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഉദയന്‍ പറയുന്നതും അത് പിന്നീട് വികസിപ്പിച്ചെടുത്തതുമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.


അതേസമയം ആറാട്ടില്‍ എല്ലാമുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. നാല് ആക്ഷന്‍ സീക്വന്‍സുകള്‍... നാലു പാട്ടുകള്‍... അങ്ങനെ എല്ലാമുള്ള കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് ആറാട്ടിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്. ഒരുപാട് ഗംഭീര മാസ് എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍ സര്‍. അതിന്റെയെല്ലാം വാര്‍പ്പുമാതൃകകള്‍ ആറാട്ടിലുമുണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണന്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല അത്തരം എലമെന്റുകള്‍ ഉണ്ടാവാതിരുന്നാലാണ് ആളുകള്‍ നിരാശരാകുക. എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. അങ്ങനെ ഉണ്ടാവുമ്പോള്‍ തന്നെ അതിലൊരു പുതുമ കൂടി വേണം. അതു രണ്ടും കൂടി വരുത്താനാണ് ഉദയന്‍ തിരക്കഥയില്‍ ശ്രമിച്ചിട്ടുള്ളതെന്നും അത് താന്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചുവെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.


മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചും ബി ഉണ്ണികൃ്ഷ്ണന്‍ സംസാരിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഗോപനായി ലാല്‍ സാറിനെ കാണുന്നതു തന്നെ വലിയ സന്തോഷമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേസമയം, എന്റെ സിനിമകളില്‍ അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ ഉള്ളിലേക്ക് വികാരങ്ങള്‍ ഒതുക്കുന്ന അത്രയും പ്രക്ഷുബ്ധമായ മാനസികാവസ്ഥകളുള്ളവരുമായിരുന്നു എന്നും ബി ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ നിന്നും വ്യത്യസ്തമാണ് ആറാട്ടിലെ കഥാപാത്രമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഇതുപോലെ ഉല്ലാസവാനായ ഒരു കഥാപാത്രത്തെ തന്റെ സിനിമയില്‍ അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

''ഒരു 'അഴിയല്‍' ലാല്‍ സാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വളരെ റിലാക്‌സ്ഡ് ആയി, രസകരമായി അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേര്‍ന്നു. തിരക്കഥയുടെ ഘട്ടം മുതല്‍ അദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെടുന്ന സംഗതി 'ഒന്ന് അഴിഞ്ഞഴിഞ്ഞ് അഭിനയിക്കണം' എന്നായിരുന്നു. 'ഒന്നഴിയാം' എന്ന വാക്കാണ് ഞാന്‍ ഏറ്റവും കൂടുതല്‍ തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. ഒരു ഘട്ടത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞു, 'ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ' എന്ന്'' ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേസമയം തന്റെ അടുത്ത സിനിമയെക്കുറിച്ചും ബി ഉണ്ണികൃഷ്ണന്‍ മനസ് തുറക്കുന്നുണ്ട്.

അടുത്ത സിനിമയും ആലോചിക്കുന്നത് ഉദയിനൊപ്പമാണെന്നാണ് അദ്ദേഹം അറിയിക്കുന്നത്. അതും ഒരു മാസ് സിനിമയായിരിക്കുമെന്നും നായകനായി മമ്മൂക്കയെ ആണ് മനസ്സില്‍ കണ്ടിട്ടുള്ളതെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. മറ്റു കാര്യങ്ങളെല്ലാം വഴിയേ അറിയാം. ആ പ്രൊജക്ട് ഒന്നുറയ്ക്കണം. അതിനുശേഷമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Director b unnikrishnan words about mohanlal and aarattu movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES