മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചതനായ സംവിധായകനാണ് ജൂഡ് ആന്റണി. എന്നാൽ ഇപ്പോൾ സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റി ജൂഡ് തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതിന് അപ്പുറത്തേക്ക് സിനിമയിലൂടെ മറ്റൊരു സന്ദേശവും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു വ്യക്തിയാണ് അയാളുടെ ജീവതം തീരുമാനിക്കുന്നത് എന്നും ജൂഡ് തുറന്ന് പറയുന്നത്.
ജൂഡ് ആന്റണിയുടെ വാക്കുകള്‍:
‘സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. ഓരോ വ്യക്തിക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ടാവും. അയാള്‍ എന്ത് കഴിക്കണം, എവിടെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണം, കുട്ടികള്‍ വേണോ, വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത് ആ വ്യക്തി മാത്രമാണ്. അല്ലാതെ ആ വ്യക്തിയുടെ കാര്യത്തില്‍ സമൂഹത്തിലെ മറ്റൊരാള്‍ക്കും വോയിസില്ലെന്നാണ് ഇതിലൂടെ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അത് വളരെ സാധരണയായ ഒരു കാര്യമാണ്. ഒരു മനുഷ്യന് ആദ്യം വേണ്ടതെന്ന് പറഞ്ഞാല്‍ സ്വാതന്ത്ര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ജീവിക്കുന്നവരും കുട്ടികളെ ഉണ്ടാക്കുന്നവരെല്ലാം ഉണ്ട്. അതില്‍ പ്രശ്‌നം പറ്റുന്നത് ആ കുട്ടികള്‍ക്ക് തന്നെയാണ്. വേണ്ടാതെ ഒരു കു്ട്ടി ഉണ്ടായി കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ഈ സിനിമയിലൂടെ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചത് സാറാസ് എന്ന പെണ്‍കുട്ടിക്ക് കുട്ടികളെ നോക്കണമെന്നോ,ഉണ്ടാവണമെന്നോ ആഗ്രഹമില്ല. അപ്പോള്‍ അത്തരത്തില്‍ ഉള്ള ഒരുപാട് സ്ത്രീകള്‍ ഉണ്ടെന്ന് പറയുന്ന സിനിമയാണ്.’
അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.
സാറ എന്ന അസ്സോസിയേറ്റ് ഡയറക്ടറുടെ കഥ പറയുന്ന ചിത്രമാണ് ‘സാറാസ്’. സാറ സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ്. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും പറ്റിയാണ് കഥ. അതുകൊണ്ടാണ് ചിത്രത്തിന് ‘സാറാസ്’ എന്ന് പേരിട്ടത്. ‘ഓം ശാന്തി ഓശാന’ പോലെയോ ‘ഒരു മുത്തശ്ശി ഗദ്ദ’ പോലെയോ ഒരു തമാശ ചിത്രം ആയിരിക്കില്ല ഇത്. വളരെ സീരിയസ് മൂഡില്‍ ആയിരിക്കും ചിത്രം കഥ പറയുന്നത്.’ എന്ന ജൂഡ് ആന്റണി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ അന്ന ബെന്നാണ് നായിക.